Film Talks

'സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, ബെഡ് റൂം, ഹോം തിയേറ്റര്‍; മമ്മൂട്ടിയുടെ പുതിയ കാരവാന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മമ്മൂട്ടിയുടെ പുതിയ കാരവാന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി വോള്‍വോ ബസില്‍ പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്‍. സാധാരണ കാരവാന്‍ യാത്രകള്‍ക്ക് ഉപയോഗിക്കാറില്ലെങ്കിലും, യാത്രാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് KL 07 CU 369 എന്ന നമ്പറിലുള്ള മമ്മൂട്ടിയുടെ കാരവാന്‍.

സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. ബെഡ്‌റൂം, കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്നുവരുന്ന രീതിയിലാണ് ടിവി സജ്ജീകരിച്ചിരിക്കുന്നത്. യമഹയുടെ തിയേറ്റര്‍ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈല്‍സ് തയ്യാറാക്കിയ കാരവാന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

275 ദിവസങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങല്‍ നേരത്തെ വൈറലായിരുന്നു. തുടര്‍ന്ന് ചെയ്ത പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനായി പുതിയ കാരവാനിലായിരുന്നു മമ്മൂട്ടി എത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണവും ദ പ്രീസ്റ്റ് ഡബ്ബിംഗും പൂര്‍ത്തിയാക്കാനുണ്ട്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിലെ തന്റെ സീനുകള്‍ കൊവിഡിന് മുമ്പ് തന്നെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമുണ്ടായേക്കുമെന്നും വിവരമുണ്ട്.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT