Film Talks

'മലയാള സിനിമയുടെ ആസ്ഥാന ഗൈനക്കോളജി ഡോക്ടർ ഞാനായിരിക്കും, പക്ഷേ 'വിശേഷ'ത്തിലെ ഡോക്ടർ വേഷം സ്പെഷ്യലാണ്': മാല പാർവതി

'വിശേഷം' സിനിമയിലെ ഡോക്ടർ കഥാപാത്രം സ്പെഷ്യൽ ആയിരുന്നു എന്ന് മാല പാർവതി. മലയാള സിനിമയുടെ ആസ്ഥാന ഗൈനക്കോളജി ഡോക്ടർ എന്ന വിശേഷണം തനിക്കായിരിക്കും എന്നും നടി പറയുന്നു. സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി - ഡ്രാമ ചിത്രമാണ് 'വിശേഷം'. മലയാള സിനിമയിൽ സ്ഥിരം ഡോക്ടർ വേഷങ്ങൾ തന്നെ തേടി വരുന്നതിനെ കുറിച്ച് മാല പാർവതി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ വീണ്ടും ഒരു ഡോക്ടർ കഥാപാത്രമോ എന്ന് ആലോചിച്ചെന്നും നടി പറഞ്ഞു.

മാല പാർവതി പറഞ്ഞത് :

ഈ സിനിമയിൽ ഞാൻ ചെയ്തിരിക്കുന്ന വേഷം വേറെ ആർക്കും ചെയ്യാവുന്ന ഒന്നാണ്. സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. എന്റെ കഥാപാത്രം ഞാൻ തന്നെ ചെയ്യണം എന്നൊന്നും നിർബന്ധമില്ലാത്ത ഒന്നാണ് . നെഗറ്റീവ് ആയിട്ട് പറയുന്നതല്ല. ഈ സിനിമയുടെ കഥ കേട്ട് കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഡോക്ടർ കഥാപാത്രം. എല്ലാ സിനിമയിലും ഡോക്ടർ കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. മലയാള സിനിമയുടെ ആസ്ഥാന ഗൈനക്കോളജി ഡോക്ടർ എന്നായി ഇപ്പോൾ. ഞാൻ ഓർത്തു ഇനിയും ഡോക്ടർ കഥാപാത്രമോ എന്ന്. എന്താണ് ഈ സിനിമയിൽ ചെയ്യാനുള്ളത് എന്ന് ആലോചിച്ചു. പക്ഷെ എല്ലാ തരത്തിലും വിശേഷത്തിലെ ഡോക്ടർ കഥാപത്രം എനിക്ക് ഭയങ്കര സ്പെഷ്യൽ ആണ് . ശരിക്കും 'പെർഫോം' ചെയ്യുന്ന ഒരു ഡോക്ടർ ആണ് ഈ കഥാപാത്രം. അപ്പോൾ വേറെ ഒരു തരം മീറ്ററാണ് ഈ കഥാപത്രത്തിന് വേണ്ടി വന്നത്. ലുക്ക് ഉൾപ്പെടെ വ്യത്യസ്തമാണ് ഈ സിനിമയിൽ.

'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് 'വിശേഷം'. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ് ൨ ഫിലിംസിൻ്റെ ആദ്യ ചിത്രം കൂടിയാണ് വിശേഷം. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും 'വിശേഷ'ത്തിലുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT