Film Talks

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

അപ്പൻ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'. എന്നാൽ അപ്പനിൽ കണ്ട ലോകമല്ല മജു പെരുമാനിയിൽ സൃഷ്ടിച്ചിട്ടുള്ളത് എന്ന് വിനയ് ഫോർട്ട്. വെസ് ആൻഡേഴ്‌സൺ സിനിമകളിലെ പോലെയോ, അല്ലെങ്കിൽ പൊന്മുട്ടയിടുന്ന താറാവിലെയോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ പോലെയോ ഒരു ലോകമാണ് പെരുമാനിയിൽ മജു ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്ന് വിനയ് ഫോർട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് 10 ന് തിയറ്ററിലെത്തും. പുതുമയുണ്ടെങ്കിലും പെരുമാനിയിൽ എക്സ്പിരിമെന്റൽ റിസ്ക് ഒന്നും ഉണ്ടായിരുന്നില്ല എന്നും വിനയ് ഫോർട്ട് പറയുന്നു.

വിനയ് ഫോർട്ട് പറഞ്ഞത്;

മജു ഒരു ലോകം നിർമ്മിക്കും, അയാളുടെ സിനിമകൾ ഓരോ രീതിയാണ്. അപ്പനിൽ നമ്മൾ കണ്ടിട്ടുള്ള ലോകമാണ് എങ്കിൽ, ഇതിൽ ഒരു വെസ് ആൻഡേഴ്‌സൺ സിനിമയിലെ പോലെയോ, അല്ലെങ്കിൽ പൊന്മുട്ടയിടുന്ന താറാവിലെയോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ പോലെയോ ഒരു ലോകമാണ്. എന്നാൽ ഇതിൽ ഒരിത്തിരി മാജിക്കൽ റിയലിസമുണ്ട്. നമുക്ക് പരിചിതമല്ലാത്ത എന്നാൽ ഇന്ററസ്റ്റിംഗ് ആയ ഒരു ലോകം മജു ഇതിൽ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ആ ലോകത്തിലെ വളരെ വ്യത്യസ്തരായ മനുഷ്യർ. രൂപത്തിലായാലും, വസ്ത്രത്തിലായാലും, അവരുടെ ചെയ്തികളിലായാലും, അവർ ഓടിക്കുന്ന വണ്ടികളിലായാലും ഒക്കെ ഒരു പുതുമയുണ്ട്. ഒരു എക്സ്പിരിമെന്റൽ റിസ്കുമില്ല ഇതിന്. ഈ സിനിമയിൽ ഏത് ക്യാരക്റ്റർ എന്ത് ചെയ്താലും മജുവിന് ഔട്ട് കം ആയി വേണ്ടത് ഹ്യൂമറാണ്. എന്റെ കഥാപാത്രം പ്രതിനായകനാണ്. പക്ഷെ കഥാപത്രത്തിന് ഒരു ലൈക്കബിലിറ്റിയുണ്ട്. അത് നഷ്ടപ്പെടുത്താൻ മജു സമ്മതിക്കില്ല. അതായിരുന്നു ഇതിലെ ചലഞ്ച്.

കഥയിൽ മാത്രമല്ല പ്രമോഷനിലും പുതുമ (പഴമ) കൊണ്ട് വന്ന് മൈക്ക് അനൗൺസ്മെന്റുമായി സണ്ണി വെയ്നും വിനയ് ഫോർട്ടും ലുക്ക്മാനും ജീപ്പിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ഫാന്റസി ഡ്രാമ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്. അപ്പന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ്. മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT