നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലെ വിവാദത്തില്‍ ഷെയ്‌ന് നല്‍കിയ പിന്തുണ മയപ്പെടുത്തി സംവിധായകന്‍ മേജര്‍ രവി. നിര്‍മാതാവ് ജോബി ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനം കണ്ടതോടെ നിര്‍മാതാവിന്റെ ഭാഗവും സത്യവും മനസിലാക്കിയെന്നും ഷെയ്ന്‍ വാക്കിനോട് നീതി പുലര്‍ത്തണമെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു.
നിര്‍മാതാവ് ജോബി ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനം കാണാനും അയാളുടെ ഭാഗവും സത്യവും മനസിലാക്കാനും ഇടയായി, ഒരു പുതുമുഖമെന്ന നിലയില്‍ ഷെയ്‌നെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് കുറച്ച് അച്ചടക്കമുണ്ടായിരിക്കുകയും ചുമതലകള്‍ നിര്‍വഹിക്കുകയും വേണം, അതുകൊണ്ട് നല്ല കുട്ടിയായി വന്ന് ഉറപ്പു നല്‍കിയ പോലെ ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കുക, എങ്കില്‍ ഇതുപോലത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം, ഉത്തരവാദിത്തങ്ങളില്‍ ഉറച്ചു നില്‍ക്കുക. നല്‍കിയ വാക്കിനോട് നീതി പുലര്‍ത്തുന്നടുത്തോളം കാലം നിന്നെ ഞാന്‍ പിന്തുണയ്ക്കും.മേജര്‍ രവി
വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വധഭീഷണി ഉയര്‍ത്തിയെന്ന് കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ഷെയ്ന്‍ നിഗം അറിയിച്ചത്. ഇതില്‍ താരസംഘടനയായ അമ്മയ്ക്കും ഷെയ്ന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഷെയ്‌നെ സിനിമാലോകത്ത് നിന്ന് ആദ്യം പിന്തുണച്ചത് മേജര്‍ രവി ആയിരുന്നു. ആരാരും പിന്തുണയ്ക്കാനില്ലാത്ത ഉയര്‍ന്ന് വരുന്നവരെ നിരത്സാഹപ്പെടുത്തരുതെന്നും മോശപ്പെട്ട ഒരു മാതൃക മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിക്കരുതെന്നുമായിരുന്നു ഇന്നലെ മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചത്.
മുടി മുറിച്ചതിന്റെ പേരില്‍ തന്നെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷെയ്ന്‍ ആരോപിച്ചത്. എന്നാല്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമേ മുടി വെട്ടാവു എന്ന് കരാറുണ്ടായിരുന്നുവെന്നും അത് തെറ്റിച്ചപ്പോള്‍ വികാരം കൊണ്ട് പ്രതികരിച്ചതാണെന്നുമായിരുന്നു ജോബി ജോര്‍ജിന്റെ വാദം. താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിര്‍മാതാവ് പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം