Film Talks

'മുഖമിടിക്കുംമുമ്പ് കൈകുത്തിയത് കൊണ്ട് രക്ഷപ്പെട്ടു, അവസാനിക്കേണ്ടതായിരുന്നു' എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്; ഫഹദ് ഫാസില്‍ എഴുതുന്നു

മുഖമിടിക്കുന്നതിന് മുമ്പ് കൈകള്‍ നിലത്ത് കുത്തിയത് കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ എണ്‍പത് ശതമാനം ആളുകള്‍ക്കും സാധിക്കാത്തതാണ്, അതാണെന്ന് തുണച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മനസാന്നിധ്യം നഷ്ടപ്പെടാത്തതിനാല്‍ എനിക്കത് സാധിച്ചു, അതില്‍ ഞാന്‍ ഭാഗ്യവാനാണ്.

മാലിക് ഒടിടി റിലീസ് ചെയ്യാനിടയായ സാഹചര്യവും മലയന്‍കുഞ്ഞ് ഷൂട്ടിനിടെ ഉണ്ടായ അപകടവും വിശദീകരിച്ച് ഫഹദ് ഫാസിലിന്റെ നീണ്ട കുറിപ്പ്. മുഖമിടിച്ച് വീഴേണ്ട സാഹചര്യം ഒഴിവായത് നിലക്ക് കൈകുത്തിയതിനാലാണ് ഫഹദ് ഫാസില്‍. തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ ഡിസൈന്‍ ചെയ്ത സിനിമ മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഒടിടി റിലീസായി ചെയ്യുന്നതെന്നും ഫഹദ് ഫാസില്‍ എഴുതുന്നു. നസ്രിയക്കൊപ്പം ജീവിതം ആരംഭിച്ചതിന് ശേഷമാണ് ജീവിതത്തിലെ നേട്ടങ്ങള്‍ ആരംഭിച്ചതെന്നും ഫഹദ് ഫാസില്‍.

ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്, പ്രസക്ത ഭാഗങ്ങള്‍

ജീവന്‍ അപകടത്തിലാക്കുന്ന മഹാവ്യാധിയുടെ കാലത്ത് ഇങ്ങനെയൊന്ന് എഴുതുന്നത് ശരിയാണോ എന്നറിയില്ല. നമ്മളെല്ലാം ആവുംവിധം മഹാമാരിക്കെതിരെ പൊരുതുകയാണ്. മലയന്‍കുഞ്ഞ് ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഞാനും. എന്റെ കലണ്ടറില്‍ മാര്‍ച്ച് രണ്ടിന് തന്നെ ലോക്ക് ഡൗണ്‍ തുടങ്ങിയിരുന്നു. ആ വീഴ്ച എന്റെ അവസാനം ആകേണ്ടതായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. മുഖമിടിക്കുന്നതിന് മുമ്പ് കൈകള്‍ നിലത്ത് കുത്തിയത് കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ എണ്‍പത് ശതമാനം ആളുകള്‍ക്കും സാധിക്കാത്തതാണ്, അതാണെന്ന് തുണച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മനസാന്നിധ്യം നഷ്ടപ്പെടാത്തതിനാല്‍ എനിക്കത് സാധിച്ചു, അതില്‍ ഞാന്‍ ഭാഗ്യവാനാണ്.

എല്ലാകാലവും, പ്രത്യേകിച്ചും ഈ അപ്രതീക്ഷിത സാഹചര്യങ്ങളിലും എനിക്കൊപ്പം നിന്നവരോട് ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നി. മാലിക് എന്ന സിനിമ ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിച്ച കാര്യം അറിയിക്കുകയാണ്. ഞങ്ങള്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഈ സിനിമ സാധ്യമാക്കാന്‍ മാലിക്കുമായി സഹകരിച്ച ഓരോരുത്തര്‍ക്കും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമമുണ്ടായി. ഒടിടി റിലീസായി എത്തിയ എന്റെ മറ്റ് സിനിമകള്‍ പോലെയല്ല മാലിക്, തിയറ്ററില്‍ മാത്രം റിലീസ് ചെയ്യാനായി രൂപപ്പെടുത്തിയ സിനിമയാണ് മാലിക്.

മാലിക് ഒടിടി റിലീസ് ചെയ്യാനുള്ള കൂട്ടായ തീരുമാനത്തിനൊപ്പം നില്‍ക്കുന്നു. സിനിമ എല്ലാവരും കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. തിയറ്റര്‍ പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ്. അതുപോലെ പ്രധാനമാണ് എല്ലാവരുടെയും ജീവിതം സാധാരണ ഗതിയിലാകേണ്ടത്. തിയറ്ററില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യാവുന്ന പുതിയ ചിത്രവുമായി എത്തേണ്ടത് എന്റെയും ഉത്തരവാദിത്വമാണ്.

അപകടത്തിൽ എന്റെ മൂക്കിൽ പ്രത്യക്ഷത്തിൽ‌ സ്റ്റിച്ചിട്ട മൂന്ന് പാടുകൾ സംഭവിച്ചിട്ടുണ്ട്. ഇൗ അപകടത്തിൽ സംഭവിച്ച ഏറ്റവും ചെറിയ മുറിവുകളാണവ. ചിലപ്പോൾ കുറച്ചു കാലം അതു കാണും അല്ലെങ്കിൽ എക്കാലവും അതവിടെ കാണും

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT