Film Talks

കുറച്ച് പേർക്ക് തിരിച്ചറിവും, മറ്റു ചിലർക്ക് ധൈര്യവും ആയിരിക്കും ഈ ചിത്രം, നടന്ന സംഭവത്തെക്കുറിച്ച് ലിജോ മോൾ

നടന്ന സംഭവം കുറച്ച് പേർക്ക് തിരിച്ചറിവും കുറച്ച് പേർക്ക് ധെെര്യവും നൽകാൻ കാരണമായേക്കാം എന്ന് ലിജോ മോൾ. വളരെ സാധാരണക്കാരിയായ വീട്ടമ്മ കഥാപാത്രമാണ് തന്റേതെന്നും എന്നാൽ കഥയുടെ ഒരു പോയിന്റിൽ ആശങ്കകളോ രണ്ടാമതൊരു ചിന്തയോ കൂടാതെ ഒരു തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ആ കഥാപാത്രം വളരുന്നുണ്ടെന്നും ലിജോ മോൾ പറയുന്നു. നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവാമാണ് സിനിമയുടെ പ്രമേയം എന്നും എന്നാൽ ഈ സിനിമ കണ്ട് കഴിയുമ്പോൾ കുറച്ച് പേർക്ക് അവനവൻ എങ്ങനെയാണ് എന്നുള്ള ഒരു തിരിച്ചറിവും ചിലർക്ക് ജീവിതത്തിൽ തീരുമാനമെടുക്കാൻ ഒരു പ്രചോദനവും നൽകിയേക്കാം എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലിജോ മോൾ പറഞ്ഞത്:

കഥ കേൾക്കുന്ന സമയത്ത് വളരെ സാധാരണക്കാരിയായിട്ടുള്ള ഒരു വീട്ടമ്മ കഥാപാത്രമാണ് എന്റേത്. പക്ഷേ ഒരു പോയിന്റിൽ ഒരു തീരുമാനം എടുക്കണം എന്ന സാഹചര്യത്തിൽ ഞാൻ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം എടുത്താൽ എന്റെ കൂടെ ആരെങ്കിലും നിൽക്കുമോ എന്നൊരു ചിന്തയില്ലാതെ ഒരു തീരുമാനമെടുക്കാൻ കെൽപ്പുള്ള ഒരു കഥാപാത്രമായി ആ കഥാപാത്രം പിന്നീട് മാറുന്നുണ്ട്. എന്നെ ഈ സിനിമയിലേക്ക് എക്സെെറ്റ് ചെയ്യിപ്പിച്ച ഒരു പോയിന്റ് എന്ന് പറയുന്നത് ആ കഥാപാത്രത്തിന്റെ ഈ ഒരു ചേയിഞ്ച് ഓവർ ആണ്. പിന്നെ ഈ പറഞ്ഞ പോലെ കഥ മുഴുവനായിട്ടും കേൾക്കുമ്പോൾ നമ്മൾ കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കുറച്ച് സംഭവങ്ങളാണ് ഇതിൽ. കുറച്ച് പേർക്ക് ഈ സിനിമ ഒരു തിരിച്ചറിവായിരിക്കും അവനവൻ എങ്ങനെയാണ് എന്നുള്ളൊരു തിരിച്ചറിവ്. അതുപോലെ ചിലർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള ഒരു ധെെര്യമോ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും തരത്തിലൊരു പ്രചോദനമോ ഉണ്ടായേക്കാം എന്നുള്ള ഒരു ഫാക്ടറും ഈ സിനിമയുടെ കഥ കേട്ട് കഴിഞ്ഞപ്പോൾ ഇഷ്ടപ്പെടാൻ ഒരു കാരണമായിരുന്നു.

ഒരു വില്ല കമ്യൂണിറ്റിയും അവിടുത്തെ താമസക്കാരും തമ്മിലുള്ള ചില പ്രശ്നങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രമാണ് നടന്ന സംഭവം. ചിത്രത്തിൽ ഉണ്ണിയായി ബിജു മേനോനും അജിത്തായി സുരാജും വേഷമിടുന്നു. ജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്റണി, സുധി കോപ്പ, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മറഡോണ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ നിർമാണം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ്. ചിത്രം ജൂൺ 21 ന് തിയറ്ററിലെത്തും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT