Film Talks

‘ഒരാളുടെ ചിത്രം മോശമാക്കിയിട്ട് മറ്റൊരാള്‍ വിജയിക്കുന്നതില്‍ കാര്യമില്ല’, സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

THE CUE

കരിയറില്‍ കുഞ്ചാക്കോ ബോബന് ലഭിച്ച മികച്ച ബ്രേക്ക് ആയി മാറിയിരിക്കുകയാണ് അഞ്ചാം പാതി. രണ്ടാം വരവില്‍ രണ്ട് പതിറ്റാണ്ടുകളിലായി മലയാളത്തിലെ മികച്ച തുടക്കത്തിന്റെ ഭാഗമായ നടനുമായിരിക്കുന്നു ചാക്കോച്ചന്‍. 2011ല്‍ ട്രാഫിക്, 2020ല്‍ അഞ്ചാം പാതിര. 'അയാളുടെ ചിത്രം നന്നായി ഓടട്ടെ, നമ്മുടെ കുറച്ചൂടി നന്നാക്കിയാല്‍ മതി' എന്ന് ചിന്തിക്കുന്ന ജനറേഷനാണ് ഇപ്പോള്‍ സിനിമയില്‍ ഉള്ളതെന്ന് കുഞ്ചാക്കോ ബോബന്‍ ദ ക്യു അഭിമുഖത്തില്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ തുടങ്ങി സിനിമയിലെ സൗഹൃദത്തെക്കുറിച്ചും ചാക്കോച്ചന്‍ സംസാരിക്കുന്നു.

മമ്മൂക്കയും ദുല്‍ഖറുമായും കുറേക്കൂടി അടുപ്പം

'സെവന്‍സ്'സിനിമയില്‍ തുടങ്ങിയ ബന്ധമാണ് നിവിനുമായുളളത്. അന്ന് നിവിനൊരു സ്റ്റാര്‍ ആയിട്ടില്ല. അന്ന് ഞങ്ങള്‍ക്കൊപ്പം ആസിഫും അജുവും ഉണ്ടായിരുന്നു. അവിടെ ഞാനായിരുന്നു അവരുടെ സീനിയര്‍. അവരുടെ കൂടെ അവരിലൊരാളായാണ് അഭിനയിച്ചത്. പിന്നീട് 'സീനിയേഴ്‌സ്' എന്ന സിനിമയില്‍ മനോജേട്ടന്‍, ജയറാമേട്ടന്‍, ബിജു. ഇവരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഞാനാണവിടെ ജൂനിയര്‍. ലാലേട്ടനും മമ്മൂക്കയുമൊത്ത് ഏറ്റവുമാദ്യം ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചു. അതുകൂടാതെ എന്റെ ഫാദര്‍ വഴിയുള്ള കുടുംബപരമായ സൗഹൃദങ്ങളും ഇരുവരുമായുണ്ട്. മമ്മൂക്കയും ദുല്‍ഖറുമായി കുറച്ചുകൂടെ അടുപ്പമുണ്ട്. ഞങ്ങളുടെ സിനിമക്കുപുറത്തുള്ള സൗഹൃദവും വളരെ സ്‌ട്രോങ്ങാണ്. പിന്നെ രാജുവും ഇന്ദ്രനും ജയനുമെല്ലാം എന്റെ ഒപ്പമുള്ളവരാണ്. ഒരുമിച്ചു സിനിമ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും. സൗഹൃദവും സൗഹൃദപരമായ മത്സരവുമെല്ലാം അതിലുണ്ട്. ജയനൊക്കെ എന്നോട് ചിലപ്പോള്‍ ചോദിക്കും, ഡാ ഞാന്‍ എന്റെ അഭിനയത്തില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത്? ഞാന്‍ പറയും,നീ എന്നോടാണോ ചോദിക്കുന്നത്, ഞാന്‍ നിന്റടുത്ത് ചോദിച്ചുപഠിക്കാനിരിക്കുകയായിരുന്നു.

അത്തരമൊരു താരനിര ഇല്ലായിരുന്നുവെങ്കില്‍ വൈറസ് ചെയ്യാനാകില്ല

എനിക്കുശേഷം വന്നവരാണെങ്കില്‍കൂടി അവരില്‍ നിന്നും ഞാനൊരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരമൊരു താരനിര ഇല്ലായിരുന്നുവെങ്കില്‍ വൈറസ് പോലൊരു സിനിമ ചിലപ്പോള്‍ സംഭവിക്കില്ലായിരുന്നു. ഉയരെയും അതുപോലെതന്നെ. നല്ല സിനിമയ്ക്ക് വേണ്ടി നല്ല കഥാപാത്രങ്ങള്‍ കിട്ടുവാണെങ്കില്‍ എല്ലാവരും ഒന്നിച്ച് ചേരും. അത് അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. ഓരോരുത്തരുടെയും ചിത്രങ്ങളിറങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പരസ്പരം പിന്തുണ നല്‍കാറുണ്ട്. എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാറുമുണ്ട്. അത് പരസ്പര സൗഹൃദത്തിന്റെ ലക്ഷണമാണ്. അല്ലാതെ ഒരാളുടെ ചിത്രം മോശമാക്കിയിട്ട് മറ്റൊരാള്‍ വിജയിക്കുന്നതില്‍ കാര്യമില്ല. 'അയാളുടെ ചിത്രം നന്നായി ഓടട്ടെ, നമ്മുടെ കുറച്ചൂടി നന്നാക്കിയാല്‍ മതി' എന്നുള്ള രീതിയില്‍ ചിന്തിക്കുന്ന ഒരു ജനറേഷനാണ് ഇപ്പോഴുള്ളത് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2020ലും മികച്ച പ്രൊജക്ടുകള്‍ക്കൊപ്പമാണ് ചാക്കോച്ചന്‍. കെ എം കമല്‍ ചിത്രം പട, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പൊലീസ് ത്രില്ലര്‍, ജിസ് ജോയ് ചിത്രം,ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ മറിയം ടെയ്‌ലേഴ്‌സ് എന്നിവയാണ് പ്രഖ്യാപിച്ചവ.

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

SCROLL FOR NEXT