Film Talks

‘നമ്മുക്ക് ലോജിക് വേണോ എന്ന് ചോദിച്ചു’, കാര്‍ത്തിയും ജീത്തു ജോസഫും ദ ക്യു ഷോ ടൈമില്‍

മനീഷ് നാരായണന്‍

തമ്പി ചിത്രീകരിക്കുന്നതിനിടെ ഒരു ഘട്ടത്തില്‍ കാര്‍ത്തിയോട് നമ്മുക്ക് എല്ലാ സീനിലും ലോജിക് വേണോ എന്ന് ചോദിച്ചിരുന്നതായി സംവിധായകന്‍ ജീത്തു ജോസഫ്. ഇത് നിങ്ങളുടെ സിനിമയാണ്, ലോജിക് ഇല്ലാതെ പറ്റില്ലെന്നായിരുന്നു കാര്‍ത്തിയുടെ മറുപടിയെന്ന് ജീത്തു ജോസഫ്. ദ ക്യു ഷോ ടൈം പ്രത്യേക അഭിമുഖത്തില്‍ ആണ് കാര്‍ത്തിയും ജീത്തു ജോസഫും ഇക്കാര്യം സംസാരിച്ചത്.

ജീത്തു ജോസഫിനൊപ്പമുള്ള തമ്പി മുമ്പ് ചെയ്ത സിനിമകളില്‍ നിന്നെല്ലാം വേറിട്ട അനുഭവമായിരുന്നു. ഷൂട്ടിംഗ് സ്‌പോട്ടില്‍ എല്ലാ സഹസംവിധായകരോടും ചര്‍ച്ച ചെയ്ത് ചിത്രീകരിക്കുന്ന സംവിധായകരെ മുമ്പ് കണ്ടിട്ടില്ല. പലരും മുറിയില്‍ ഷൂട്ട് ചെയ്യേണ്ടത് ചര്‍ച്ച ചെയ്യുന്നുണ്ടാവും. ടീം വര്‍ക്ക് ആണ് ജീത്തു സാറിന് സിനിമ. ഒരേ ഒരു അസോസിയേറ്റിനോട് ആയിരിക്കും മിക്കവാറും പലരും ഡിസ്‌കസ് ചെയ്യുന്നത്. ഇവിടെ എല്ലാ അസിസ്റ്റന്റ് ഡയറക്ടേഴ്‌സും അഭിനയിക്കുന്നവരുമായും ഷൂട്ട് ചെയ്യുന്ന സീന്‍ ഡിസ്‌കസ് ചെയ്യുന്നുണ്ട്. അത്തരമൊരു പ്രോസസ് എനിക്ക് നന്നായി ആസ്വദിക്കാനായ സംഗതിയാണ്.
കാര്‍ത്തി

ത്രില്ലര്‍ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ജീത്തു ജോസഫ് മറ്റൊരാളായിരിക്കുമെന്നും കാര്‍ത്തി ദ ക്യു എക്‌സ്‌ക്ലൂസിവ് അഭിമുഖത്തില്‍ പറയുന്നു.

ജ്യോതികയ്ക്കും കാര്‍ത്തിക്കും ഗ്ലിസറിന്‍ വേണ്ടായിരുന്നു. രണ്ട് പേരും മുഴുവന്‍ സീനും മനസിലാക്കി, അവരുടേതായ സമയമെടുത്ത് പെര്‍ഫോം ചെയ്യുകയായിരുന്നു. എതിരെയുള്ള ആളുടെ പെര്‍ഫോര്‍മന്‍സില്‍ മറ്റെയാളുടെ പ്രകടനം കൂടുതല്‍ ഭംഗിയാകുമെന്നും ജീത്തു ജോസഫ്. ദൃശ്യം തമിഴ് പതിപ്പ് പാപനാശം നേടിയ വന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ചിത്രവുമാണ് തമ്പി. ഡിസംബര്‍ 20ന് തമ്പി തിയറ്ററുകളിലെത്തും. കാര്‍ത്തിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയില്‍ നിഖിലാ വിമല്‍, സത്യരാജ്, ഹരീഷ് പേരടി എന്നിവരും പ്രധാന റോളിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

SCROLL FOR NEXT