Film Talks

'സ്ക്വാഡിൽ എല്ലാവർക്കും തുല്യ പ്രാധാന്യം കിട്ടാൻ കാരണം മമ്മൂക്ക'; എല്ലാവർക്കും ഒരുപോലെ സ്വാതന്ത്ര്യം നൽകി എന്ന് റോബി വർ​ഗീസ്

കണ്ണൂർ സ്ക്വാഡ് എന്ന ടീം ഫോം ചെയ്തത് മമ്മൂട്ടി ആണെന്ന് സംവിധായകൻ റോബി വർ​ഗീസ്. സിനിമയുടെ ടെെറ്റ് ഷെഡ്യൂൾ കാരണം അഭിനേതാക്കളെ നല്ലപോലെ നോക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും മമ്മൂട്ടി സാറിനുള്ളതാണാണെന്നും റോബി പറയുന്നു. സാർ എവിടെയാണോ ഇരിക്കുന്നത് അവിടെ കൂടെയുള്ള മൂന്ന് പേരെയും ഇരുത്തും. അവരുമായിട്ട് അങ്ങനെ കാര്യം പറഞ്ഞിരിക്കും. രാവിലെ സാറ് തന്നെ പോയിട്ട് ഇവരെ എഴുന്നേൽപ്പിക്കും. എല്ലാവരും എങ്ങനെയെങ്കിലും കിടന്നുറങ്ങാൻ നോക്കുകയായിരിക്കും എന്നാൽ സാറിന് ഉറക്കം ഉണ്ടായിരുന്നില്ല എന്ന് റോബി പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ഛായാ​ഗ്രാഹകൻ റോബി വർ​ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ച അഭിപ്രായം കാണുമ്പോഴാണ് ഏത് പ്രായത്തിലുള്ള ഒരാളെ കൊണ്ടാണ് ഈ പടം ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്ക് തന്നെ തോന്നിയത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോബി വർ​ഗീസ് പറഞ്ഞു.

റോബി വർ​ഗീസ് പറഞ്ഞത്:

എനിക്ക് മാക്സിമം സാറിന്റെ കയ്യിൽ നിന്ന് സപ്പോർട്ട് കിട്ടിയിരുന്നു. ഫിസിക്കലി വളരെ ചലഞ്ചുള്ള കാര്യങ്ങളാണ് സിനിമയിൽ. നമ്മൾ പൂനയിൽ പോകുന്ന സമയത്ത് ഒക്കെ രാത്രികളിൽ വളരെ തണുപ്പാണ്. പടത്തിൽ നമുക്ക് അത് കാണാൻ പറ്റില്ല, മഞ്ഞോ പുകയോ ഒന്നുമില്ല. പക്ഷേ ഭീകര തണുപ്പ്. സാറ് സുഖമായിട്ട് വെെകുന്നേരം 6 മണിക്ക് വരും രാവിലെ 6 മണിവരെ നിൽക്കും. നമ്മൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ഓ‍ടിയിട്ട് വിയർക്കുന്നുണ്ട് എന്നാൽ പോലും തണുപ്പിനെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല, ശരിക്കും നമ്മൾ ഓടി നടക്കുമ്പോൾ നമുക്ക് ചൂട് എടുക്കുകയല്ലേ വേണ്ടത്. എന്നിട്ടും ചൂട് എടുക്കുന്നില്ല. തണുത്ത് കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് അദ്ദേഹം ഒരു ജാക്കറ്റ് പോലും ഇല്ലാതെ ആ സ്ഥലത്ത് ലോക്കലായിട്ട് കിട്ടുന്ന കപ്പലണ്ടി പുഴുങ്ങിയത് വാങ്ങി കഴിച്ചുകൊണ്ട് നിൽക്കുന്നതാണ്. അതും വലിയൊരു ആക്ഷൻ സീക്വൻസ് എടുക്കാൻ പോകുമ്പോൾ. അദ്ദേഹം വരുന്നു, അത് ചെയ്യുന്നു. അത്രേ ഉള്ളൂ. വളരെ എനർജറ്റിക്ക് ആയിരുന്നു. ആൾക്കാരുടെ റെസ്പോൺസ് കാണുമ്പോഴാണ് ശരിക്കും നമ്മൾ മനസ്സിലാക്കുന്നത് ഇത് ഏത് പ്രായത്തിലുള്ള ഒരാളെ കൊണ്ടാണ് പടം ചെയ്തിരിക്കുന്നത് എന്ന്. കാരണം ഞങ്ങൾക്ക് അങ്ങനെ ഫീൽ ചെയ്തിട്ടില്ല. പിന്നെ ഈ സ്ക്വാഡ് എന്ന് പറയുന്ന സംഭവം, പുള്ളി ഒരു സൂപ്പർ സ്റ്റാറാണ്. അദ്ദേഹത്തിന് തീരുമാനിക്കേണ്ട പല കാര്യങ്ങളും അദ്ദേഹത്തിന് തീരുമാനിക്കാം. ഒരു കാര്യം വേണ്ടെന്ന് പറഞ്ഞാൽ ചില സമയത്ത് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ഫെെറ്റ് ചെയ്ത് അദ്ദേഹത്തിനൊപ്പം നിൽക്കാൻ സാധിക്കില്ല. പക്ഷേ തുല്യമായ ഒരു കോണ്ടന്റ് എനിക്ക് എല്ലാവർക്കും കൊടുക്കാൻ സാധിച്ചത് അദ്ദേഹം കാരണം മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവർക്കും തുല്യമായ സ്വാതന്ത്ര്യം അദ്ദേഹം തന്നു. അതുകൊണ്ട് തന്നെയാണ് സ്ക്വാഡ് എന്നൊരു സംഭവം എല്ലാരും പറയുന്നത്. ആ ടീം ശരിക്കും മമ്മൂക്കയാണ് ഫോം ചെയ്തത്. സിനിമയുടെ ടെെറ്റ് ഷെഡ്യൂൾ കാരണം അഭിനേതാക്കളെ നല്ലപോലെ നോക്കാൻ കഴിഞ്ഞില്ല. അതിന്റെ മുഴുവൻ ക്രെഡിറ്റും മമ്മൂട്ടി സാറിനുള്ളതാണ്. സാർ അവർക്ക് കൊടുത്ത സ്പേയ്സ്, സാർ എവിടെയാണോ ഇരിക്കുന്നത് അവിടെ തന്നെ ഈ മൂന്ന് പേരെയും ഇരുത്തും. അവരുമായിട്ട് അങ്ങനെ കാര്യം പറഞ്ഞിരിക്കും. രാവിലെ സാറ് തന്നെ പോയിട്ട് ഇവരെ എഴുന്നേൽപ്പിക്കും. എല്ലാവരും എങ്ങനെയെങ്കിലും കിടന്നുറങ്ങാൻ നോക്കുവായിരിക്കും സാറിന് ഉറക്കം ഉണ്ടായിരുന്നില്ല. സാർ എന്നോട് രാത്രി 12 മണിക്കും രണ്ട് മണിക്കും ഒക്കെ വിളിച്ച് സംസാരിക്കാറുണ്ട്.

എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT