Film Talks

'മറ്റുള്ളവരുമായുള്ള താരതമ്യം അവസാനിപ്പിക്കൂ, ശരീരത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക'; കനിഹ

ശരീരത്തെ കുറിച്ച് പറഞ്ഞുള്ള കളിയാക്കലുകള്‍ക്കെതിരെ പ്രതികരണവുമായി നടി കനിഹ. മറ്റുള്ളവരുമായുള്ള താരതമ്യം അവസാനിപ്പിച്ച്, സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ ആരംഭിക്കണമെന്ന് നടി പറയുന്നു. ബോഡി ഷെയിം ചെയ്യുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുകയാണ് ചെയ്യേണ്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ കനിഹ കുറിച്ചു. തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'നിങ്ങളില്‍ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, ഞാന്‍ എത്ര മെലിഞ്ഞതായിരുന്നുവെന്നും എന്റെ വയര്‍ എത്രയോ പരന്നതായിരുന്നുവെന്നും, എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാന്‍ ആലോചിച്ചു.

ഞാന്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പെട്ടെന്നാണ് ഓര്‍ത്തത്, ഇതിന്റെ അര്‍ത്ഥം എന്നെ ഇപ്പോള്‍ കാണുന്ന രീതിയില്‍ ഞാന്‍ അസന്തുഷ്ടയാണെന്നാണോ? ഒരിക്കലുമല്ല, മുമ്പെങ്ങും ഇല്ലാത്ത വിധം ഞാന്‍ ഇന്ന് എന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകള്‍ക്കും അടയാളങ്ങള്‍ക്കും കുറവുകള്‍ക്കും ഓരോ മനോഹരമായ കഥകള്‍ പറയുവാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം പെര്‍ഫെക്റ്റ് ആണെങ്കില്‍ പിന്നെ കഥയെവിടെയാണ്? ശരിയല്ലെ?

നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത കഥകളുണ്ട്. ചെറുതായി തോന്നുന്നത് നിര്‍ത്തുക. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാന്‍ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Kaniha's Reaction Against Body Shaming

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT