Film Talks

‘ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന രാജുവാണ് ഈ സിനിമയില്‍’; ‘ബ്രദേഴ്‌സ് ഡേ’യെക്കുറിച്ച് സംവിധായകന്‍ ഷാജോണ്‍

THE CUE

ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് കോമഡി ട്രാക്കിലുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നറില്‍ നായകനാകുന്ന ചിത്രമാണ് ‘ബ്രദേഴ്‌സ് ഡേ’. നടന്‍ കലാഭവന്‍ ഷാജോണാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഫാമിലി ത്രില്ലര്‍ ഗണത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിലും പാട്ടിലുമെല്ലാമുളള പൃഥ്വിയുടെ ഫണ്‍ മോഡും ആളുകള്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

താന്‍ കാണാനിഷ്ടപ്പെടുന്ന പൃഥ്വിയെ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഷാജോണ്‍ പറഞ്ഞു. കുറച്ചു തമാശകളൊക്കെ പറയുന്ന സാധാരണക്കാരനായ രാജുവിനെയാണ് ഇഷ്ടം അത്തരത്തിലൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ‘ടീം ജാംഗോ സ്‌പേസിന്’ നല്‍കിയ അഭിമുഖത്തിലാണ് ഷാജോണിന്റെ പ്രതികരണം.

ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു രാജുവുണ്ട് തമാശകളൊക്ക പറയുന്ന, ഇന്ത്യന്‍ റുപ്പിയിലും ക്ലാസ്‌മേറ്റ്‌സിലും ചോക്ലേറ്റിലുമെല്ലാം കണ്ടിട്ടുള്ള ഒരു രാജു. അത്തരത്തിലുള്ള രാജുവിനെ കാണാനാണ് എനിക്കിഷ്ടം. രാജുവിന്റെ മറ്റ് സിനിമകളും ഞാന്‍ കാണാറുണ്ട്. എന്നാലും ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒരുപാട് പേര്‍ അത്തരത്തിലുള്ള രാജുവിനെ കാണാനാണ് ഇഷ്ടമെന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിച്ചിരുന്നു. അത്തരത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള രാജുവിനെ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍

ചിത്രം കോമഡിക്ക് വേണ്ടി മാത്രം ഒരുക്കിയ സിനിമയല്ലെന്നും ഷാജോണ്‍ ഉറപ്പു നല്‍കുന്നു. കോമഡിയുണ്ട്, ഫാമിലി ത്രില്ലര്‍ എന്ന രീതിയിലൊരുക്കിയിരിക്കുന്ന ചിത്രമാണ്. 20 വര്‍ഷമായിട്ട് തന്നെ അറിയാവുന്നവരാണ് പ്രേക്ഷകര്‍.താന്‍ ഒരു സാധാരണക്കാരനായത് കൊണ്ട് തന്നെ സാധാരണക്കാരന്റെ സിനിമ ചെയ്യാനെ അറിയു. അത്തരത്തിലൊരു ചിത്രമാണ് ബ്രദേഴ്‌സ് ഡേയെന്നും സംവിധായകന്‍ ഉറപ്പു നല്‍കുന്നു.

അമിത പ്രതീക്ഷകളൊന്നും വേണ്ട, വലിയ വാഗ്ദാനങ്ങളൊന്നുമില്ല, മലയാള സിനിമ കാണാത്ത തരത്തിലുള്ള ഒന്നായിരിക്കുമെന്നോ, നൂറ് ദിവസം ഓടുന്ന നൂറ് കോടി ക്ലബ്ബില്‍ കേറുമെന്ന അവകാശവാദങ്ങളൊന്നുമില്ല. അങ്ങനെ തള്ളാനൊന്നുമില്ല. ഇതൊരു ചെറിയ സിനിമയാണ്, അത്രയേ ഉള്ളു. ഇതൊരു ഫാമിലി ത്രില്ലര്‍ ഴോണറിലുള്ള ഒരു സിനിമയാണ്. അത് പ്രതീക്ഷിച്ചാണ് ആളുകള്‍ വരേണ്ടത്.
കലാഭവന്‍ ഷാജോണ്‍

ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. തമിഴ് താരം പ്രസന്നയാണ് വില്ലനായെത്തുന്നത്. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. '4 മ്യൂസിക്ക്സും' നാദിര്‍ഷയും ചേര്‍ന്നാണ് ബ്രദേഴ്‌സ് ഡേയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു ഗാനം എഴുതി ആലപിച്ചിരിക്കുന്നത് തമിഴ് താരം ധനുഷാണ്. ഈ മാസം ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT