Film Talks

കൃത്യമായ ജാതി രാഷ്ട്രീയം പറയുന്ന 'കള', അപൂര്‍വ്വമായി മാത്രം മലയാള സിനിമ തൊടാന്‍ ധൈര്യപ്പെട്ടിട്ടുള്ളതെന്ന് കെ.ഗിരീഷ് കുമാര്‍

ടൊവിനോ തോമസും സുമേഷ് മൂറും കേന്ദ്രകഥാപാത്രങ്ങളായ കള എന്ന ചിത്രത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്ത് കെ.ഗിരീഷ് കുമാര്‍. സൂക്ഷ്മമായി രാഷ്ട്രീയം സംസാരിക്കുന്ന മികച്ച സിനിമയാണ് കളയെന്നും ഗിരീഷ് കുമാര്‍.

കളയെക്കുറിച്ച് കെ.ഗിരീഷ് കുമാര്‍

'കള' ഒരു നല്ല കാഴ്ചാനുഭവമാണ്! വളരെ Subtle ആയ രാഷ്ട്രീയം സംസാരിക്കുന്ന മികച്ച സിനിമ. പുഴു പ്രാണി സഞ്ചയങ്ങളുടെയും പ്രകൃതിയുടെ തന്നെയും മികച്ച ആവിഷ്‌കാരം. പെണ്ണിനും പ്രകൃതിക്കും പ്രാണിലോകത്തിനും മുകളില്‍ അഭിരമിക്കുന്ന ആണത്ത ഹുങ്കിന്റെ മുനയൊടിക്കുന്ന ചലച്ചിത്രം! കൃത്യമായ ജാതി രാഷ്ട്രീയം പറയുന്ന, വളരെ അപൂര്‍വ്വമായി മാത്രം മലയാള സിനിമ തൊടാന്‍ ധൈര്യപ്പെട്ടിട്ടുള്ള വന്യതയുടെ ചിത്രീകരണം. ' നായാടി മോനേ ' എന്ന ജാതിപുലയാട്ടിനു മുകളില്‍ ആകാശം കണ്ണീരു കൊണ്ട് സമാശ്വസിപ്പിക്കുന്ന സൗന്ദര്യാനുഭവം തിയേറ്ററില്‍ നിന്ന് തന്നെ കാണണം.

ഒരു വര്‍ഷത്തിനു ശേഷം തിയേറ്ററില്‍ കയറിയത് ഈ മികച്ച അനുഭവത്തിനായിരുന്നല്ലോ എന്ന സന്തോഷവും ആഹ്ലാദവും!

രോഹിത് എന്ന സംവിധായകന്‍ നേടാനിരിക്കുന്ന എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുന്‍കൂര്‍ ആശംസകള്‍!

ടൊവിനോ.. അഭിനയിക്കാന്‍ മാത്രമല്ല; ഇങ്ങനെ ഒരു സിനിമയുടെ നിര്‍മ്മാണത്തിലും പങ്കു ചേര്‍ന്നതില്‍ പ്രത്യേക അഭിനന്ദനം!

പ്രിയ മൂര്‍..

താങ്കളാണ് താരം!

വന്യതയുടെയും ശാന്തതയുടെയും രണ്ടറ്റങ്ങളില്‍ താങ്കളുടെ മുഖം കണ്ടിരിക്കാന്‍ എന്തൊരു ആനന്ദമാണ്!

മലയാളസിനിമയില്‍ ഇതാ ഒരു വലിയ നടന്‍

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്: നെറ്റ് വർക്കിങ്ങ് ജീവിത വിജയത്തിൽ നിർണായകമെന്ന് ചേതന്‍ ഭഗത്

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെയെന്ന് ഹുമ ഖുറേഷി: അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആഗ്രഹമെന്നും ഹുമ

'ലേഡി സിങ്കം' വെറുതെ വന്നതല്ല, കോപ് യൂണിവേഴ്സിൽ ദീപികയുടെ സ്റ്റാന്റ് എലോൺ ചിത്രമുണ്ടാകുമെന്ന് രോഹിത് ഷെട്ടി

'സീരിയൽ നടി എന്ന കാരണത്താൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്, എന്നെ സിനിമയിലേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞവരുണ്ട്'; സ്വാസിക

പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികയായി നമ്മളെ കാണാൻ അവർക്ക് പറ്റില്ല - സ്വാസിക അഭിമുഖം

SCROLL FOR NEXT