Film Talks

ലാലേട്ടന്‍ വിളിച്ചത്, ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള മൊമന്റ് 

THE CUE

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ വിളിച്ചത് മറക്കാനാകാത്തതാണെന്ന് ജോജു ജോര്‍ജ്ജ്. ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ബംഗളൂരുവിലായിരുന്നു. കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വീട്ടിലും വെള്ളം കയറുന്ന സാഹചര്യം. അവാര്‍ഡിന് ശേഷം ചാനലുകള്‍ക്ക് ഷൂട്ട് ചെയ്യാന്‍ ഹോട്ടല്‍ ജീവനക്കാര്‍ അനുമതി നിഷേധിച്ചു. ഒന്നും ഷൂട്ട് ചെയ്യേണ്ട എന്ന് കരുതി ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് ഫോണില്‍ ലാലേട്ടന്റെ മെസ്സേജ് കണ്ടത്. വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മെസ്സേജ്. വല്ലാത്തൊരു വൈബ് പകര്‍ന്നു തന്നു. ദ ക്യൂ ഷോ ടൈം അഭിമുഖത്തിലാണ് ജോജു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

ഒരു ലോഡ് ഹാപ്പിനസ്, എന്റെ ഇതുവരെ ഉള്ളതില്‍ ഏറ്റവും സന്തോഷം ഉള്ള മൊമന്റ് ആയിരുന്നു ലാലേട്ടന്റെ വിളി
ജോജു ജോര്‍ജ്ജ്

ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അടുപ്പമുള്ള പലരും ഒന്ന് വിളിച്ച് കണ്‍ഗ്രാറ്റ്‌സ് പോലും പറഞ്ഞിട്ടില്ല. ഒരു പക്ഷേ അവര്‍ക്ക് എനിക്ക് അവാര്‍ഡ് കിട്ടിയത് ഇഷ്ടപ്പെട്ട് കാണില്ല. അല്ലെങ്കില്‍ എനിക്ക് യോഗ്യതയില്ലെന്ന് തോന്നിയിട്ടാവും. ഞാന്‍ അവരില്‍ നിന്നൊക്കെ ആഗ്രഹിച്ചിരുന്നു. അത്തരമൊരു പ്രവണത സിനിമയില്‍ ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നത്.

ജല്ലിക്കട്ടിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് ജോജു ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ മനസിലായി, ഗംഭീര ഡയറക്ടറാണ് ലിജോ. അദ്ദേഹത്തിന്റെ ഹാര്‍ഡ് കോര്‍ ഫാന്‍ ആണ് ഞാന്‍. ഉഗ്രന്‍ സിനിമയാണ് അത്. ത്രൂ ഔട്ട് ആയ കഥാപാത്രമല്ല ലിജോയുടെ സിനിമയില്‍. ജല്ലിക്കട്ടിന് ശേഷം എസ് ഹരീഷ് എഴുതുന്ന സിനിമയാണ്. അദ്ദേഹം ഒന്ന് രണ്ട് വരവ് കൂടി വരും. ഒരു പാട് ലെയറുകളിലാണ് ഹരീഷിന്റെ എഴുത്തെന്ന് തോന്നിയിട്ടുണ്ട്. ഭയങ്കര രസമായിരുന്നു ആ സിനിമയില്‍ അഭിനയിക്കാന്‍. നന്നായി എന്‍ജോയ് ചെയ്തു. ജോജു ജോര്‍ജ്ജിന്റെ അഭിമുഖം പൂര്‍ണരൂപം ദ ക്യൂ യൂട്യൂബ് ചാനലില്‍ കാണാം.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT