Film Talks

'കുട്ടിക്കളി മാറാത്ത ഒരു നായകനെ വേണ്ടിവന്നപ്പോള്‍ ബേസിലിന്റെ മുഖമാണ് മനസ്സില്‍ വന്നത്': ജീത്തു ജോസഫ്

കുട്ടിക്കളി വിട്ടു മാറാത്ത ഒരു നായക കഥാപാത്രത്തെ ആലോചിച്ചപ്പോള്‍ മനസ്സില്‍ വന്ന മുഖം ബേസില്‍ ജോസഫിന്റെതാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ഒരു ചെറുപ്പക്കാരന് പ്രത്യേക സാഹചര്യത്തില്‍ അച്ഛന്റെ ബിസിനസ്സ് ഏറ്റെടുക്കേണ്ടി വരുന്നു. വലിയ സ്‌റ്റൈലില്‍ സ്യൂട്ട് ഒക്കെ ധരിച്ചാണ് അയാള്‍ വരുന്നതെങ്കിലും ഓഫിസിലെ ക്യാബിനില്‍ കയറിയാല്‍ ഇയാള്‍ എന്താണ് ചെയ്യുന്നത് എന്നതാണ് ചിത്രത്തിന്റെ കഥാതന്തു. അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്ന അഭിനേതാവായി തങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നത് ബേസില്‍ ജോസഫ് ആയിരുന്നു എന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനാകുന്ന നുണക്കുഴി ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ ആര്‍ കൃഷ്ണകുമാറാണ്.

ജീത്തു ജോസഫ് പറഞ്ഞത്:

ജീവിതത്തെ സീരിയസ് ആയി കാണാത്ത, കുട്ടിക്കളി മാറാത്ത ഒരു കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ എബി. പക്ഷെ അവന്‍ വലിയൊരു പൊസിഷനിലാണ് നില്‍ക്കുന്നത്. എന്നാല്‍ ആ പൊസിഷനില്‍ നില്‍ക്കാനുള്ള പക്വത അവന് ആയിട്ടില്ല. കുട്ടിത്തവും മറ്റു കാര്യങ്ങളുമുള്ള ആ കഥാപാത്രത്തെ ആലോചിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സിലേക്ക് വന്ന മുഖം ബേസിലിന്റേതാണ്. ഒരു ചെറുപ്പക്കാരന് ഒരു പ്രത്യേക സാഹചര്യത്തില്‍ അച്ഛന്റെ ബിസിനസ്സ് ഏറ്റെടുക്കേണ്ടി വരുന്നു. അയാള്‍ ഓഫിസിലേക്ക് വരുന്നു. വലിയ സ്‌റ്റൈലില്‍ സ്യൂട്ട് ഒക്കെ ഇട്ടാണ് അയാള്‍ വരുന്നതെങ്കിലും ഓഫിസിലെ ക്യാബിനില്‍ കയറിയാല്‍ ഇയാള്‍ എന്താണ് ചെയ്യുന്നത് എന്നതാണ് ചിത്രത്തിന്റെ കഥാതന്തു എന്ന് പറയുന്നത്. അങ്ങനെയാണ് ആ കഥാപാത്രം രൂപപ്പെട്ടിരിക്കുന്നത്. ആ കഥാപാത്രത്തിന് യോജിച്ച അഭിനേതാവായി ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നത് ബേസിലാണ്. അങ്ങനെയാണ് ബേസിലിലേക്ക് എത്തുന്നത്.

നേര് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നുണക്കുഴി. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് നുണക്കുഴിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് റിലീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT