Film Talks

'വർഷങ്ങൾക്ക് ശേഷം' മോഹൻലാൽ ശ്രീനിവാസൻ കഥയാണോ? മറുപടിയുമായി വിനീത് ശ്രീനിവാസൻ

വർഷങ്ങൾക്ക് ശേഷം എന്ന വീനിത് ശ്രീനിവാസൻ ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതൽ സിനിമ ശ്രീനിവസന്റെയും മോഹൻലാലിന്റെയും കഥയാണ് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകൾ ഉയർന്നു വന്നിരുന്നു. പുറത്തു വന്ന ട്രെയ്ലറിലെയും ടീസറിലെയും എഴുപത് കാലഘട്ടവും പ്രണവ് മോഹൻലാലിന്റെ മാനറിസങ്ങളും ഇത്തരം ചർച്ചകൾ കൊഴുക്കാൻ കരണമാവുകയും ചെയ്തു. എന്നാൽ മോഹൻലാൽ ശ്രീനിവാസൻ കഥയാണോ വർഷങ്ങൾക്ക് ശേഷം എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം കടൂതലും ഫിക്ഷനാണ് എന്ന് വിനീത് പറയുന്നു. നടന്നിട്ടുള്ള സംഭവങ്ങളും പല ആൾ‌ക്കാരെക്കുറിച്ചും കേട്ടിട്ടുള്ള കുറേ സംഭവങ്ങളും സിനിമയിൽ വന്നിട്ടുണ്ട്. കെെ നോക്കുന്നതായി ട്രെയ്ലറിൽ കാണിക്കുന്ന രം​ഗം ഒക്കെ അച്ഛന്റെ ജീവിതത്തിൽ നടന്നിട്ടുള്ള സംഭവമാണ് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് പറഞ്ഞത്:

ഇത് കൂടുതലും ഫിക്ഷനാണ്. പക്ഷേ നടന്നിട്ടുള്ള ഇൻസിഡന്റസുകളും പല ആൾ‌ക്കാരുടെയും നമ്മൾ കേട്ടിട്ടുള്ള കുറേ സംഭവങ്ങളും ഇതിൽ വന്നിട്ടുണ്ട്. കെെ നോക്കുന്നതായി ട്രെയ്ലറിൽ കാണിക്കുന്ന രം​ഗം ഒക്കെ അങ്ങനെയുള്ളതാണ്. അച്ഛന്റെ കെെ നോക്കി പണ്ട് കൂത്തുപറമ്പ് സ്റ്റാന്റിലിരുന്ന ഒരാൾ പ്രവചിച്ചിട്ടുണ്ട്. നിങ്ങൾ കലാ രം​ഗത്ത് വരും, മൂന്ന് കാര്യങ്ങൾ ചെയ്യും, ദേശീയ തലത്തിൽ അം​ഗീകരിക്കപ്പെടും എന്ന് പറഞ്ഞു. അച്ഛൻ അയാളെ പുച്ഛിച്ചിട്ട് പോന്നതാണ്. പിന്നീട് അച്ഛൻ സിനിമയിൽ വന്നു, സംവിധാനവും എഴുത്തും അഭിനയവും ചെയ്തു. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ദേശീയ അവാർഡ് കിട്ടി. അതിനെ പറ്റിയിട്ട് അച്ഛൻ ഇങ്ങനെ പറഞ്ഞ കാര്യം ധ്യാനാണ് എന്നെ ഓർമ്മിപ്പിച്ചത്. ഒരു കെെനോട്ടക്കാരന്റെ സീൻ കൂടിയുണ്ടെങ്കിൽ നല്ലതല്ലേ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ അതു കൂടി ഉൾപ്പെടുത്തി. അങ്ങനെ അവിടുന്നും ഇവിടുന്നും ഒക്കെ കൂടി കേട്ടിട്ടുള്ള സാധനങ്ങൾ ഈ സിനിമയ്ക്ക് അകത്തേക്ക് വന്നിട്ടുണ്ട്. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളടക്കം സിനിമയിൽ വന്നിട്ടുണ്ട്.

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം' . കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

SCROLL FOR NEXT