Film Talks

ബിലാല്‍ കരയുന്ന സീന്‍ കണ്ടപ്പോഴാണ് ക്യാരക്ടേഴ്‌സ് കരയുന്നതിലെ വേര്‍തിരിവ് മനസിലായത്; ബിഗ് ബിയെകുറിച്ച് ഫഹദ് ഫാസില്‍

ബിഗ്ബിയിലെ ബിലാല്‍ കരയുന്നത് കണ്ടപ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയില്‍ ആണ് കരയുന്നതെന്ന് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് നടന്‍ ഫഹദ് ഫാസില്‍. ബിലാല്‍ കരയുമോ, ബിലാലിന് കരയാന്‍ സാധിക്കുമോ എന്നത് സിനിമ കാണുന്ന സമയത്ത് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ചിത്രത്തിലെ ഒരു സീനില്‍ ബിലാല്‍ തന്റെ അനുജന്റെ ദേഹത്ത് അടിച്ചുകൊണ്ടാണ് കരയുന്നത്. ആ സീന്‍ കണ്ടപ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയില്‍ ആണ് കരയുന്നതെന്ന് മനസിലാക്കിയതെന്ന് ഫഹദ് പറഞ്ഞു. ദ ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.

അന്നയും റസ്സൂലും, വിക്രം, മാലിക് എന്നീ സിനിമകളില്‍ ഫഹദ് അഭിനയിച്ച കഥാപാത്രങ്ങള്‍ കരയുന്ന രംഗങ്ങളിലെ വേര്‍തിരിവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഫഹദ് ബിഗ് ബിയെ കുറിച്ച് പറഞ്ഞത്.

'സിനിമ തുടങ്ങുമ്പോള്‍ തന്നെ ബിലാലും മേരി ടീച്ചറുമായിട്ടുള്ള ബന്ധം കാണിക്കുന്നുണ്ടെങ്കിലും ബിലാല്‍ എങ്ങനെ കരയുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ബിലാലിന് കരയാന്‍ സാധിക്കുമെന്ന് എനിക്കൊരിക്കലും ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാലാമത്തെ അനുജന്‍ മരിക്കുന്ന സമയത്ത് ബാലയുടെ കഥാപാത്രത്തിന്റെ പുറത്തടിച്ചുകരയുന്ന രംഗമുണ്ട്. അതില്‍ അയാളുടെ കൈമാത്രമാണ് അനങ്ങുന്നത്. അത് കണ്ടപ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയില്‍ ആണ് കരയുന്നതെന്ന് ഞാന്‍ മനസ്സികാക്കിയത്,' എന്ന് ഫഹദ് ഫാസില്‍.

മഹേഷ് നാരായണന്‍ എഴുതി സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ഫഹദ് അഭിനയിച്ച 'മലയന്‍കുഞ്ഞാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രം ജൂലായ് 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT