പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നേരിടുന്ന മാനസികപ്രശ്‌നങ്ങളെക്കുറിച്ചും സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ചും പറഞ്ഞ് പോണ്‍ നടി മിയ ഖലീഫ. ആളുകളുടെ തുറിച്ചു നോട്ടങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് തന്റെ വസ്ത്രങ്ങള്‍ക്കിടയിലൂടെ കാണാം എന്നാണ് തോന്നുകയെന്നും അപ്പോള്‍ വലിയ അപമാനം തോന്നാറുണ്ട്. താന്‍ ഒരു ഗൂഗിള്‍ സെര്‍ച്ചിനപ്പുറത്തുള്ള വ്യക്തിയായതിനാല്‍ സ്വകാര്യതയ്ക്കുള്ള അവകാശം മുഴുവന്‍ നഷ്ടപ്പെട്ടുവെന്നാണ് തോന്നുകയെന്നും മിയ പറഞ്ഞു.
'ബിബിസി ഹാര്‍ഡ്‌ടോക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പോണ്‍ മേഖലകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം നിരവധി പേര്‍ അതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയിലുകള്‍ അയക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ഇപ്പോള്‍ ഒരുപാട് പേര്‍ മെയിലുകളും മറ്റും അയക്കുന്നുണ്ട്. അതില്‍ തന്നെ സെക്‌സ് ട്രാഫിക്കിങ്ങിലൂടെ പോണ്‍ സിനിമയിലഭിനയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരുപാട് പേരെക്കുറിച്ച് അറിയുന്നുണ്ട്. മനസിലാകാത്ത കോണ്‍ട്രാക്ടുകളുടെയും മറ്റും പേര് പറഞ്ഞ് ആളുകള്‍ അവരില്‍ പലരെയും മുതലെടുക്കുകയായിരുന്നു. അതെല്ലാം അറിയുമ്പോള്‍ ഞാന്‍ തുറന്നു പറയാന്‍ തയ്യാറായത് നന്നായെന്ന് തോന്നുന്നു. ചെയ്യാന്‍ ഇഷ്ടപ്പെടാത്ത എന്തെങ്കിലുമെന്ന് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചും സുരക്ഷിതമില്ലാത്തതിനെക്കുറിച്ചും അവര്‍ക്കെല്ലാവര്‍ക്കും പറയാനുണ്ട്.മിയ ഖലീഫ
വിവാദമായ ഹിജാബ് ധരിച്ചുള്ള പോണ്‍ വീഡിയോ ചെയ്യുവാന്‍ നേരം അണിയറപ്രവര്‍ത്തകരോട് 'നിങ്ങള്‍ എന്നെ കൊല്ലാന്‍ പോകുകയാണെന്ന്' പറഞ്ഞിരുന്നുവെന്നും പക്ഷേ അവര്‍ അപ്പോള്‍ ചിരിക്കുകയാണുണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
പോണ്‍ സിനിമകളില്‍ അഭിനയിച്ച് താന്‍ ആകെ സമ്പാദിച്ചത് വെറും എട്ടു ലക്ഷം രൂപയാണെന്ന് മിയ നേരത്തെ അഭിമുഖത്തില്‍ അറിയിച്ചിരുന്നു. ഹിജാബ് ധരിച്ച തന്റെ വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ ഐഎസില്‍ നിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നു. തന്റെ തലവെട്ടി മാറ്റിയ തരത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെന്നും ഭയം കാരണം രണ്ടാഴ്ച ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും മിയ പറഞ്ഞിരുന്നു.
'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക