Film Talks

'കഥ പറഞ്ഞപ്പോൾ തന്നെ തമാശ നല്ല രീതിയിൽ വർക്ക് ആയി' ; എല്ലാവർക്കും സ്പേസ് ഉള്ള സിനിമയാണ് കൊറോണ ധവാനെന്ന് ലുക്മാൻ

നവാ​ഗതനായ സി.സി സംവിധാനം ചെയ്ത് ലുക്ക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'കൊറോണ ധവാൻ'. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമിക്കുന്ന ചിത്രം ഓ​ഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തി. കഥ പറഞ്ഞപ്പോൾ തന്നെ തമാശ നല്ല രീതിയിൽ വർക്ക് ആയി ആ തമാശ തന്നെയാണ് എന്നെ ഈ സിനിമയിൽ തന്നെ ലോക്ക് ആക്കിയതെന്ന് നടൻ ലുക്മാൻ. ഞാൻ സെൻട്രൽ ക്യാരക്ടർ എന്നതിലുപരി എല്ലാവർക്കും നല്ല സ്പേസ് ഉള്ള സിനിമയാണ് കൊറോണ ധവാൻ. ഭാസി, വിജിലേഷ്, ശ്രുതി, ജോണി ആന്റണി, ഇർഷാദ് ഇവർക്കൊക്കെയും നല്ല സ്പേസ് ഈ സിനിമ നൽകുന്നുണ്ട്. സിനിമ ഷൂട്ട് ചെയ്തത് സംവിധായകന്റെ നാട്ടിലായത് കൊണ്ട് അവിടത്തെ നാട്ടുകാരോടൊപ്പം അവന്റെ 'അമ്മ, ചെറിയമ്മ, അമ്മാവൻ, സുഹൃത്തുക്കൾ ഒക്കെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ലുക്മാൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ ഇപ്പോഴും നോക്കുന്നത് സിനിമ നന്നാകുന്നുണ്ടോ എന്നാണ്. സിനിമ നന്നായിട്ട് മാത്രമേ കാര്യമുള്ളൂ. ബാക്കി നമ്മൾ മെയിൻ ലീഡ് ആണോ എന്നൊക്കെ നോക്കിയിട്ട് സിനിമ നന്നായില്ലെങ്കിൽ പിന്നെ അതിലൊരു കാര്യവുമുണ്ടാകില്ല.
ലുക്മാൻ അവറാൻ

കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു മുഴു നീളൻ കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. 'കൊറോണ ജവാൻ' എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്.ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി. നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണൻ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ - ലിതിൻ കെ. ടി, വാസുദേവൻ വി. യു, അസിസ്റ്റന്റ് ഡയറക്ടർ - ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ - അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് - മാമിജോ പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പിആർഒ - ആതിര ദിൽജിത്ത്, സ്റ്റിൽസ് - വിഷ്ണു എസ് രാജൻ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT