Film Talks

ഗെയിം ഓഫ് ത്രോണ്‍സും, ലാസ്റ്റ് ഓഫ് അസും ഇനി ഇന്ത്യയിലില്ല ; എച്ച്ബിഓ കണ്ടൻ്റില്ലാതെ ഹോട്ട്‌സറ്റാര്‍

ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ഇനി എച്ച്ബിഓ കണ്ടൻ്റുകള്‍ ലഭ്യമല്ല. ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദ ഡ്രാഗണ്‍, യൂഫോറിയ, ലാസ്റ്റ് ഓഫ് അസ് തുടങ്ങി ജനപ്രിയ എച്ച്ബിഓ സീരീസുകള്‍ ഇനി ഇന്ത്യയിലില്ല.

കഴിഞ്ഞ മാസമാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ നിന്ന് എച്ച്ബിഓ കണ്ടെൻ്റുകള്‍ നീക്കം ചെയ്യും എന്ന അറിയിപ്പ് വന്നത്. മാര്‍ച്ച് 31 ആയിരുന്നു അവസാന ദിനം. ഇന്ത്യക്ക് പുറത്ത് മുന്‍പ് തന്നെ എച്ച്ബിഒ അവരുടെ സ്വന്തം ഓടിടി പ്ലാറ്റ്‌ഫോമായ എച്ച്ബിഓ മാക്‌സിലേക്ക് കണ്ടൻ്റുകള്‍ മാറ്റിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് ലഭ്യമല്ലാത്തിനാലായിരുന്നു ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ കണ്ടൻ്റുകള്‍ ലഭ്യമായിരുന്നത്. കണ്ടൻ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തതിനെ തുടര്‍ന്ന് എച്ച്ബിഓ മാക്‌സ് ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

HBO കണ്ടൻ്റുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ട്രോളുകളുടെ രൂപത്തില്‍ ഉയരുന്നുണ്ട്. ഇനി മുതല്‍ HBO സീരീസുകള്‍ എവിടെ കാണാന്‍ പറ്റുമെന്ന ആശങ്കയിലാണ് ആരാധകര്‍. ഡിസ്‌കവറി+, എഎംസി+, ലയണ്‍സ്ഗേറ്റ് തുടങ്ങിയവയിലെ കണ്ടെന്റുകള്‍ ആമസോണ്‍ പ്രൈമില്‍ ലഭിക്കുന്നതിനാല്‍ സമാനമായി എച്ച്ബിഓ കണ്ടൻ്റുകളും ആമസോണ്‍ പ്രൈമില്‍ ലഭിച്ചേക്കുമെന്നും പ്രേക്ഷകര്‍ കരുതുന്നുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT