Film Talks

'പൊലീസ് വേഷമായത് കൊണ്ട് ആദ്യം വേണ്ടെന്ന് പറഞ്ഞതാണ്, കഥ കേട്ടപ്പോള്‍ ഓക്കെ പറഞ്ഞു'; ഇനി ഉത്തരത്തെക്കുറിച്ച് ഹരീഷ് ഉത്തമന്‍

സുധീഷ് രാമചന്ദ്രന്‍ ചെയ്യുന്ന ഇനി ഉത്തരം എന്ന ചിത്രത്തിലെ കഥാപാത്രം ആദ്യം വേണ്ടെന്ന് വെച്ചതാണെന്ന് നടന്‍ ഹരീഷ് ഉത്തമന്‍. ചിത്രത്തില്‍ പൊലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ തന്നെ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു. കഥ കേട്ടിട്ട് മറുപടി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞെങ്കിലും കേട്ടിരുന്നില്ല. പിന്നീട് ഒരു സുഹൃത്ത് കഥ കേള്‍ക്കാന്‍ വീണ്ടും ആവശ്യപ്പെട്ടതോടെയാണ് അതിന് തയ്യാറായത്. കഥ കേട്ടുതുടങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് മനസിലായെന്നും ചെയ്യാമെന്ന് സമ്മതിച്ചെന്നും ഹരീഷ് ഉത്തമന്‍ മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരുപാട് പോലീസ് കഥാപാത്രങ്ങള്‍ ചെയ്തു കഴിഞ്ഞു. നെഗറ്റീവായും പോസിറ്റീവായും എല്ലാം. അതുകൊണ്ടു തന്നെ ഇനിയും അതാവര്‍ത്തിച്ചാല്‍ അതില്‍ കുടുങ്ങിപ്പോകുമെന്ന് തോന്നിയിരുന്നുവെന്ന് ഹരീഷ് പറയുന്നു. ഇനി ഉത്തരത്തിന്റെ കഥ കേട്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അത്രയും പ്രധാനപ്പെട്ട കാമ്പുള്ള ഒരു വേഷമാണ്. താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇനി ഉത്തരത്തിലേതെന്നും ഹരീഷ് പറഞ്ഞു.

നേരത്തെ ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തിരുന്നു. അപര്‍ണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനില്‍ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്. ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്. ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരും.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT