Film Talks

‘ഇതെല്ലാം മോഷ്ടിക്കാന്‍ അല്‍പമെങ്കിലും നാണമില്ലേ’, മിഷ്‌കിന് ഗുഡ് ബൈ പറഞ്ഞ് ചാരുനിവേദിത 

THE CUE

‘’തമിഴില്‍ ഒരു കഥ പോലുമില്ലേ? തമിഴിലെ എഴുത്തുകാരോടെല്ലാം സൗഹൃദമുള്ള സംവിധായകനാണ് നിങ്ങള്‍. നിങ്ങള്‍ക്ക് അവരുടെ ഒരു കഥ പോലും കേള്‍ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? എംടി വാസുദേവന്‍ നായര്‍ സിനിമയ്ക്ക് വേണ്ടി മാത്രം 20 കഥകളെഴുതിയിട്ടുണ്ട്’’

മിഷ്‌കിന്‍ സംവിധാനം ചെയ്ത തമിഴ് ത്രില്ലര്‍ സൈക്കോ മോഷണമെന്ന് എഴുത്തുകാരന്‍ ചാരു നിവേദിത. പ്രധാനപ്പെട്ട ഇംഗ്ലീഷ് ഭാഷാ സിനിമകളുടെ കോപ്പിയടിയാണെന്ന വിമര്‍ശനമാണ് ചാരു നിവേദിത ഉയര്‍ത്തിയിരിക്കുന്നത്. മിഷ്‌കിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ചാരു, സംവിധായകനോട് എന്നേക്കുമായി ഗുഡ്‌ബൈ പറഞ്ഞുകൊണ്ട് തുറന്ന കത്തുമെഴുതി. തമിഴില്‍ കഥയ്ക്ക് ഇത്രയും ദാരിദ്ര്യമുള്ളതുകൊണ്ടാണോ, താങ്കള്‍ വിദേശഭാഷാ സിനിമയുടെ പേര് പോലും പരാമര്‍ശിക്കാതെ മോഷ്ടിച്ചതെന്നാണ് ചാരുവിന്റെ ചോദ്യം. ഫെയ്‌സ്ബുക്കില്‍ എഴുതിയ തുറന്ന കത്തില്‍ ശക്തമായ ഭാഷയിലാണ് ചാരു തന്റെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്.

ഗുഡ്‌ബൈ മിഷ്‌കിന്‍,

സൈക്കോയുടെ മേക്കിങ് എനിക്ക് ഇഷ്ടമായി. പക്ഷെ പൊലീസിനെ ഇത്രയും കഴിവുകെട്ടവരാക്കിയത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സിനിമയുടെ വിശ്വാസ്യതയെ തന്നെ അത് തകര്‍ത്തുകളഞ്ഞു. വിശ്വാസ്യത നഷ്ടപ്പെട്ടാല്‍, ആരും സിനിമയ്ക്ക് ഒപ്പം നില്‍ക്കില്ല, അതുകൊണ്ടാണ് ഈ സിനിമ പരാജയപ്പെട്ടത്.

എനിക്കിതേപ്പറ്റി എന്തെങ്കിലും എഴുതണമെന്നുണ്ടായിരുന്നില്ല. എന്നാല്‍, എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് കേട്ട്, 1999 ലെ ബോണ്‍ കളക്ടര്‍ എന്ന സിനിമ ഞാന്‍ കണ്ടു. ലോകപ്രശസ്തമായ സിനിമയാണത്. അത് കണ്ടതിന് ശേഷമാണ് എനിക്ക് നിങ്ങളോട് ഗുഡ്‌ബൈ പറഞ്ഞേ മതിയാകൂ എന്ന് തോന്നിയത്. ലോക പ്രശസ്തമായ ആ സിനിമയെ ഇല്ലാതാക്കിയിട്ടാണോ മറ്റൊരു സിനിമ ഉണ്ടാക്കുന്നത്? തമിഴില്‍ കഥയ്ക്ക് അത്രയ്ക്ക് ദാരിദ്ര്യമുണ്ടോ? ബോണ്‍ കളക്ടറിന്റെ കഥയല്ലേ ഇത്?

രണ്ട് സിനിമയിലും ആകെയുള്ള വ്യത്യാസം കൊലയാളി കൊല്ലപ്പെട്ട രീതിയില്‍ മാത്രമാണ്. സ്റ്റെപ് സീനുകള്‍, ദൃശ്യ സംവിധാനം, സെറ്റ്, കൊലപാതകത്തിന്റെ രീതി, വിരല്‍ മുറിക്കുന്നത് എല്ലാം ബോണ്‍ കളക്ടറിന് സമാനം.

മഹാപാപികളേ! എന്തിനാണ് മിഷ്‌കിന്‍ സര്‍ ഇത് ഉണ്ടാക്കിയത്? ലോക സാഹിത്യത്തെ കുറിച്ച് വ്യക്തമായ അറിവുള്ളയാളാണ് നിങ്ങള്‍, ഒരു പരന്ന വായനക്കാരനാണ്. എന്നാല്‍ നമ്മുടെയെല്ലാം വിരല്‍ത്തുമ്പിലാണ് ഇന്ന് ലോക സിനിമ. അതുകൊണ്ടായിരിക്കാം നിങ്ങളാ വിരല്‍ മുറിക്കുന്ന ടെക്നിക് ഉപയോഗിച്ചത്

അല്ലേ? ഇതെല്ലാം മോഷ്ടിക്കാന്‍ ഒരാള്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടാകില്ലേ? നിങ്ങളൊരു വായനക്കാരനല്ലേ? ഗാര്‍സിയ മാര്‍ക്കേസിന്റെ ഒരു നോവല്‍ തമിഴിലേക്ക് മാറ്റി അതിലെന്റെ പേരും വച്ച് പ്രസിദ്ധീകരിക്കാനാവുമോ? എന്തുകൊണ്ടാണ് സര്‍ വിദ്യാഭ്യാസമുള്ളവര്‍ മാത്രം ഇങ്ങനെ ചെയ്യുന്നത്? ജീവിതത്തില്‍ ഒരു പുസ്തകം പോലും വായിക്കാത്ത സംവിധായകരെ ശിവനെ പോലെ വാഴ്ത്തുമ്പോള്‍, ഇത്രയും വിദ്യാഭ്യാസമുള്ള നിങ്ങളെ പോലുള്ളവര്‍ മാത്രമെന്താണ് മോഷണം നടത്തുന്നത്?

തമിഴില്‍ ഒരു കഥ പോലുമില്ലേ? തമിഴിലെ എഴുത്തുകാരോടെല്ലാം സൗഹൃദമുള്ള സംവിധായകനാണ് നിങ്ങള്‍. നിങ്ങള്‍ക്ക് അവരുടെ ഒരു കഥ പോലും കേള്‍ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? എംടി വാസുദേവന്‍ നായര്‍ സിനിമയ്ക്ക് വേണ്ടി മാത്രം 20 കഥകളെഴുതിയിട്ടുണ്ട്. നിങ്ങള്‍ മോഷ്ടിച്ച ബോണ്‍ കളക്ടര്‍ സിനിമയും ഇംഗ്ലീഷിലെ ഒരു പ്രശസ്ത നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അത് പോട്ടെ, ബോണ്‍ കളക്ടര്‍ സിനിമയുടെ ഒരു ചിത്രമെങ്കിലും തലക്കെട്ടില്‍ എവിടെയെങ്കിലും കൊടുക്കാമോ? ഓഹ്, ഇനി ഞാന്‍ കാണാതിരുന്നിട്ടാവുമോ? പക്ഷെ, എന്റെ സുഹൃത്തുക്കള്‍ പറയുന്നത് നിങ്ങള്‍ ഒന്നിലേറെ സിനിമകളില്‍ നിന്ന് മോഷ്ടിച്ചുവെന്നാണ്. ബ്ലൈന്റ് ഡിറ്റക്ടീവ്, മെമ്മറീസ് ഓഫ് മര്‍ഡര്‍ എല്ലാം അവര്‍ എടുത്തുപറഞ്ഞു. ബ്ലൈന്റ് ഡിറ്റക്ടീവ് ഞാന്‍ അഞ്ച് മിനുട്ടോളം കണ്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടുതല്‍ കാണാന്‍ സമയമുണ്ടായിരുന്നില്ല. കണ്ടിരുന്നുവെങ്കില്‍ ഈ കത്ത് കുറേക്കൂടി ശക്തമായ ഭാഷയിലാകുമായിരുന്നു. സൈക്കോയുടെ ഹീറോയെ അഞ്ച് മിനുട്ട് കൊണ്ട് നിശ്ചയിച്ചതാണെന്ന് ഈ പശ്ചാത്തലത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.

മിഷ്‌കിനെ പോലെ അസാമാന്യ പ്രതിഭയും പരന്ന വായനാശീലവുമുള്ളൊരാള്‍ ഇത് ചെയ്യുന്നത് ഏറെ ദു:ഖകരമാണ്. നീതിബോധം ജന്മനാ കിട്ടുന്നതല്ല. മറ്റൊരാളുടെ ബൗദ്ധിക സമ്പത്തില്‍ കൈയ്യിട്ട് വാരുന്നത് ഒരു കുട്ടിയുടെ കൈയ്യില്‍ നിന്ന് മോഷ്ടിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് എനിക്കിത്രയും ദേഷ്യം തോന്നുന്നത്.

ഗുഡ്‌ബൈ....

Goodbye Mysskinசைக்கோ making பிடித்திருந்தது. ஆனாலும் போலீஸை அவ்வளவு உபயோகமற்றவர்களாகக் காட்டியதை நம்ப முடியவில்லை. அது படத்தின் நம்பகத்தன்மையைக் கெடுத்தது. ஒரு மோப்ப நாயும் சிசிடிவியும் கொண்டு ஒன்றரை மணி நேரத்தில் பிடித்திருக்கக் கூடிய கொலையாளியை அவன் பல கொலைகள் செய்யும் வரை போலீஸால் பிடிக்கவே முடியவில்லை. படத்தில் நம்பகத்தன்மை இல்லாவிட்டால் படத்தோடு யாரும் ஒன்ற மாட்டார்கள். படம் படு தோல்வி அடைந்ததற்குக் காரணம் அதுதான். ஆனால் இது பற்றியெல்லாம் நான் எதுவும் எழுத விரும்பவில்லை.‘ஆனால் இன்றுதான் சில நண்பர்கள் சொன்னதால் 1999-இல் எடுக்கப்பட்ட The Bone Collector படத்தைப் பார்த்தேன். உலகப் புகழ்பெற்ற வணிக சினிமா. அந்தப் படத்தைப் பார்த்து விட்டுத்தான் உங்களுக்கு குட்பை சொல்லத் தோன்றியது. இப்படியா ஒரு உலகப் புகழ்பெற்ற படத்தை அப்படியே கள்ளக்காப்பி அடித்து படம் எடுப்பார்கள்? தமிழில் கதையா இல்லை? படத்தின் கதையே போன் கலெக்டர்தானே? கொலையாளி ஏன் கொலை செய்தான் என்பது மட்டும்தான் இரண்டு படத்துக்கும் வித்தியாசப்படுகிறது! மற்றபடி காட்சிகள், காட்சி அமைப்புகள், செட், கொலை செய்யும் முறை, விரலை வெட்டுவது எல்லாமே போன் கலெக்டர்.அடப் பாவிகளா! இதற்கு மிஷ்கின் எதற்கு ஐயா? இத்தனைக்கும் நீங்கள் உலக இலக்கியம் வாசிப்பவர். தீவிர வாசகர். உலக சினிமாவும் கை விரல்களில். அதனால்தான் விரலை வெட்டும் டெக்னிக்கை எடுத்துக் கொண்டீர்களா? இப்படியெல்லாம் திருடுவதற்கு ஒருவர் வெட்கப்பட வேண்டாமா? நீங்கள் வாசகர்தானே? நான் கார்ஸியா மார்க்கேஸின் நாவலைத் திருடி தமிழில் எழுதி என் பெயரைப் போட்டுக் கொள்ள முடியுமா? அது ஏன் ஐயா படித்தவர்கள் மட்டுமே இப்படி இருக்கிறீர்கள்? வாழ்க்கையில் ஒரு புத்தகம் கூடப் படிக்காத சினிமா இயக்குனர்களெல்லாம் சிவனே என்று ஏதோ காமா சோமா என்று படம் பண்ணிக் கொண்டிருக்கும் போது படித்தவர்கள் மட்டுமே ஏன் இப்படிப்பட்ட திருட்டு வேலையில் இறங்குகிறீர்கள்?தமிழில் கதையா இல்லை? இத்தனைக்கும் தமிழ் எழுத்தாளர்கள் அத்தனை பேருடனும் மிக நெருங்கிய நட்பு வைத்திருக்கும் இயக்குனர் நீங்கள். அவர்களிடமிருந்து கதை கேட்க என்ன பிரச்சினை? எம்.டி. வாசுதேவன் நாயரின் இருபது கதைகளுக்கு மேல் சினிமாவாக ஆக்கப்பட்டிருக்கிறதே? நீங்கள் திருடியுள்ள The Bone Collector படமே ஒரு ஆங்கில த்ரில்லர் நாவலைத்தானே வைத்துப் படமாக்கப்பட்டிருக்கிறது? இல்லாவிட்டால் டைட்டிலில் இது The Bone Collector படத்தைத் தழுவி எடுக்கப்பட்டது என்று போட்டு விடலாமே? ஓ, அப்படி ஏதேனும் போட்டு நான் தான் கவனிக்கவில்லையா? அப்படியானால் சைக்கோ இன்னும் இரண்டு படங்களிலிருந்தும் திருடப்பட்டது என்று நண்பர்கள் சொல்கிறார்கள். The Blind Detective மற்றும் The Memories of Murder என்பவை அப்படங்கள். ப்ளைட் டிடெக்டிவை ஒரு ஐந்து நிமிடம் பார்த்தேன். முழுசாகப் பார்க்க நேரமில்லை. பார்த்திருந்தால் கடிதம் இன்னும் கடுமையாக இருந்திருக்கும். ஐந்து நிமிடத்திலேயே சைக்கோவின் ஹீரோ கண் பார்வையில்லாதவராக உருவாக்கப்பட்டிருப்பதன் பின்னணி புரிந்து விட்டது.நல்ல திறமையும் சிறப்பான வாசிப்பு அனுபவமும் கொண்ட மிஷ்கின் இப்படி சீர்குலைந்து விட்டது உண்மையிலேயே வருத்தம் அளிக்கிறது. மோசமான படம் எடுப்பதில் எந்தத் தவறும் இல்லை. அறம் பிறழக் கூடாது. இன்னொருத்தரின் intellectual propertyயின் மீது கை வைப்பது குழந்தையிடமிருந்து திருடுவதைப் போன்றது. அதனால்தான் இவ்வளவு கோபம் வருகிறது எனக்கு.குட்பை...
ചാരുനിവേദിത   

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT