വാക്വിന്‍ ഫീനിക്സ് ജോക്കര്‍ എന്ന സിനിമയില്‍ നടത്തിയ പ്രകടനം ഓസ്‌കറിന് മുമ്പ് തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലോകമെങ്ങും വാഴ്ത്തപ്പെട്ട വാക്വിന്‍ ഫിനിക്‌സിന്റെ പ്രകടനം തിയറ്ററില്‍ കണ്ടപ്പോള്‍ ഇനി ഇയാള്‍ ഏത് സിനിമ ചെയ്യുനെന്ന് നസ്രിയയോട് ചോദിച്ചിരുന്നതായി ഫഹദ് ഫാസില്‍. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. വാക്വിന്‍ ഫിനിക്‌സ് പോലുള്ള അഭിനേതാക്കള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന എഫര്‍ട്ട് കാണുമ്പോള്‍ നമ്മള്‍ കഥാപാത്രങ്ങളെ പെരിഫറലായിട്ടാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും ഫഹദ് ഫാസില്‍.
ഫഹദ് ഫാസില്‍ പറഞ്ഞത്
ട്രാന്‍സിന്റെ കാര്യത്തില്‍ പരാജയപ്പെട്ട ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ് വിജു പ്രസാദ്. യൂട്യൂബിലൊക്കെ സേര്‍ച്ച് ചെയ്താല്‍ ആ രംഗത്ത് ജയിച്ച മോട്ടിവേഷണല്‍ സ്പീക്കര്‍മാരെ മാത്രമേ കാണാനാവൂ. അതുപോലെ കഥാപാത്രമാകാന്‍ ഒരാളെ കണ്ടെത്തി മീറ്റ് ചെയ്യാനൊന്നും സാധിക്കില്ല. വെസ്റ്റിലൊക്കെയുള്ള ആക്ടേര്‍സ് എടുക്കുന്ന എഫര്‍ട്ട് നമുക്കൊന്നും പോസിബിള്‍ അല്ല. ഞാനും നസ്രിയയും ജോക്കര്‍ തിയേറ്ററിലിരുന്നാണ് കണ്ടത്. സിനിമ കഴിഞ്ഞിട്ട് ഞാന്‍ നസ്രിയയോട് തിരിഞ്ഞിരുന്നിട്ട് ചോദിച്ചത്, ഇനി ഇയാള്‍ ഏത് സിനിമ ചെയ്യും എന്നാണ്. അയാളൊരു ബ്രില്യന്റ് ആക്ടറാണ്. വളരെ അനായാസം അയാളതില്‍ നിന്ന് പുറത്തുകടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവരൊക്കെ എടുക്കുന്ന എഫര്‍ട്ട് വച്ച് നോക്കുമ്പോ നമ്മളതിനെ വളരെ പെരിഫറലായിട്ടാണ് കാണുന്നത്. ഞാനിത് നിരീക്ഷിച്ച് ചെയ്യാനാണ് ശ്രമിക്കുന്നത്. അല്ലാതെ മനസ് കൊണ്ട് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനല്ല. ഹാങ് ഓവറൊന്നും ഉണ്ടായിട്ടില്ല. കഥാപാത്രമായി മാറി അഭിനയിക്കുന്ന രീതിയില്‍ വിജയിച്ച ഒരുപാട് അഭിനേതാക്കളുണ്ട്. എന്നെ സംബന്ധിച്ച് പെര്‍ഫോം ചെയ്യുകയാണെന്ന ബോധത്തോടെ പെര്‍ഫോം ചെയ്യുക എന്നതാണ് ഇഷ്ടം. എപ്പോഴും ഒരു നിയന്ത്രണത്തിനകത്ത് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന സിനിമയില്‍ ഫഹദ് അവതരിപ്പിച്ച വിജു പ്രസാദ് എന്ന കഥാപാത്രം ഫഹദിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായി ചിലര്‍ പ്രശംസിച്ചിരുന്നു. വിഷാദിയായ വിജു പ്രസാദിനെയും ആള്‍ക്കൂട്ടത്തിന് ഉന്മാദവും ആള്‍ദൈവവുമായ ജോഷ്വാ കാള്‍ട്ടനെയുമാണ് ഫഹദ് ട്രാന്‍സില്‍ അവതരിപ്പിച്ചത്.