Film Talks

‘പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, അത് മനപൂര്‍വ്വമായിരുന്നില്ല’, യുവതിയോട് മാപ്പ് പറഞ്ഞ് ദുര്‍ഖര്‍

THE CUE

സന്ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സിനിമയില്‍ തന്റെ ചിത്രം അനുവാദം കൂടാതെയാണ് ഉപയോഗിച്ചതെന്ന് കാണിച്ച് ചേതന കപൂര്‍ എന്ന യുവതി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള ദുര്‍ഖര്‍ സല്‍മാന്റെ ട്വീറ്റ് വന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ ചിത്രം ഉപയോഗിച്ച സിനിമയിലെ രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. 'എന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് സിനിമയില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊതുവേദിയില്‍ ഉണ്ടാവുന്ന ബോഡി ഷെയിമിങില്‍ നിന്ന് എന്നെ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു', ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ യുവതി പറയുന്നു.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി. 'തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ചിത്രം എങ്ങനെയാണ് സിനിമയുടെ രംഗത്തില്‍ എത്തിയതെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ എന്റെയും, ഡിക്യു വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനപൂര്‍വ്വം സംഭവിച്ചതല്ല.'- ദുര്‍ഖര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ യുവതിയുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT