Film Talks

'ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം സംഭവിച്ചതാണ് ആ തമിഴ് സിനിമയുടെ വിജയം' : ദുൽഖർ സൽമാൻ

'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന സിനിമയുടെ വിജയം വൈകാരികമായ ഒരനുഭവമായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സ്വന്തം ക്രെഡിറ്റിലുള്ള ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയുണ്ടാകാന്‍ ഒരുപാട് കാലമെടുത്തു. അതിന് മുന്‍പ് വന്ന സിനിമകളുടെ ക്രെഡിറ്റ് കാസ്റ്റിലുള്ള മറ്റുള്ളവരുമായി പങ്കു വെച്ച് പോകുന്ന അവസ്ഥയായിരുന്നു. ജീവിതത്തിലുണ്ടായിരുന്ന ആഗ്രഹങ്ങള്‍ പലതും സാധിച്ചു എന്നതില്‍ ഭാഗ്യവാനാണ്. എന്നാല്‍ അതിന് വേണ്ടി ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ലക്കി ഭാസ്‌കര്‍' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടന്‍.

ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്:

കുറെയധികം കാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അതിന് വേണ്ടി കുറേ സമയം കാത്തിരിക്കാനാണ് ദൈവം എന്നെ നിയോഗിച്ചത്. കുറേ ആഗ്രഹങ്ങള്‍ നടന്നിട്ടുണ്ട്. അതിനെല്ലാം കുറേ സമയം കാത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്. ആ കാത്തിരിപ്പുകള്‍ കൊണ്ട് തന്നെ കാര്യങ്ങള്‍ക്ക് മുഴുവനായും പ്രാധാന്യം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അഭിനയം ആരംഭിക്കുന്നത് വളരെ വൈകിയാണ്. ഭാര്യയെ കണ്ടുമുട്ടുന്നത് 27-ാമത്തെ വയസ്സിലാണ്. അഭിനയത്തിലെ കരിയര്‍ തുടങ്ങുന്നതും ഏറെക്കുറെ ആ പ്രായത്തില്‍ തന്നെയാണ്. വൈകിയാണ് മകള്‍ ജീവിതത്തിലേക്ക് വരുന്നത്. ഇതെല്ലാം ആഗ്രഹങ്ങളായി ഉള്ളില്‍ ഉണ്ടായിരുന്നെങ്കിലും അതിന്റേതായ സമയങ്ങളിലാണ് എല്ലാം വന്നത്. എന്റേതെന്ന് മാത്രം പറയാവുന്ന ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഉണ്ടാകാന്‍ തന്നെ ഒരുപാട് കാലമെടുത്തു. അല്ലെങ്കില്‍ വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റിന്റെ പങ്ക് എല്ലാവര്‍ക്കുമായി പോകുന്ന സ്ഥിതിയായിരുന്നു. കാസ്റ്റിലുള്ള മറ്റ് ആളുകളുടെ പേരിലോ ഒക്കെയായി ആ സിനിമ മാറുമായിരുന്നു. ആരും അതിന്റെ ക്രെഡിറ്റ് എനിക്ക് തന്നിട്ടില്ല.

അവസാനം എന്റേതായ ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ സംഭവിച്ചപ്പോള്‍ വലിയ വൈകാരിക മുഹൂര്‍ത്തമാണ് ഉണ്ടായത്. തമിഴ് സിനിമയായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ആണ് അങ്ങനെ ഒരു ഇമോഷണല്‍ മൊമെന്റ് തന്നത്. ആ സിനിമയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ ആരും തന്നെ വലിയ സ്റ്റാറുകള്‍ ആയിരുന്നില്ല. ഞാന്‍ പോലും ആ സമയത്ത് തമിഴില്‍ പോപ്പുലര്‍ ആയിരുന്നില്ല. 4 യുവാക്കളുടെ ഒരു റോം കോം എന്ന നിലയിലാണ് ആളുകള്‍ ആ സിനിമയെ നോക്കിയത്. പിന്നീട് സിനിമ വലിയ വിജയമായി. ആ സിനിമയെ കുറിച്ച് ഇമോഷണലായത് ഓര്‍മ്മയിലുണ്ട്.

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹവ്സത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

SCROLL FOR NEXT