Film Talks

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

​ഗുരുവായൂരമ്പല നടയിൽ പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ് എന്ന് സംവിധായകൻ വിപിൻ ദാസ്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രം ചെയ്യുമ്പോൾ തന്റെ വികാരങ്ങളും രാഷ്ട്രീയവും തനിക്ക് പ്രേക്ഷകരോട് പറയേണ്ട കാര്യങ്ങളും എല്ലാം ആ സിനിമയിൽ പറഞ്ഞിരുന്നുവെന്നും പ്രേക്ഷകർക്ക് വേണ്ടി എന്ന തരത്തിൽ ഒന്നും ആ സിനിമയിൽ വച്ചിട്ടുണ്ടായിരുന്നില്ല എന്നും വിപിൻ ദാസ് പറയുന്നു. എന്നാൽ ​ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം അങ്ങനെയായിരുന്നില്ല. ഈ സിനിമയ്ക്ക് കഥയില്ലല്ലോ? ഒരു വൺ ലെെനിൽ പോകുന്ന ഒരു സിനിമയാണ്. അത് ചെയ്യുന്നത് തന്നെ കോമഡിയാണ്. ആളുകൾ ചിരിക്കണം ആളുകളെ എന്റർടെയ്ൻ ചെയ്യിക്കണം. എന്ന് വിചാരിച്ചിട്ടാണ് ഈ സിനിമ ചെയ്യുന്നത്. ഇതിൽ എന്തൊക്കെ കയറ്റാൻ പറ്റുമോ അതൊക്കെ കയറ്റിയിട്ടുണ്ട്. ഒരു സീനും വെറുതെ വിട്ടിട്ടില്ല. എല്ലാ സീനിലും നമ്മൾ ആളുകൾക്ക് ചിരിക്കാനോ ആലോചിക്കാനോ ആസ്വ​ദിക്കാനോ ഉള്ള സാധനങ്ങൾ ഇട്ടിട്ട് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ​ഗുരുവായൂരമ്പല നടയിൽ പൂർണ്ണമായും പ്രേക്ഷകർക്ക് വേണ്ടി എടുത്ത സിനിമയാണ് എന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വിപിൻ ദാസ് പറഞ്ഞു.

വിപിൻ ദാസ് പറഞ്ഞത്:

ഈ സിനിമ ഒരിക്കലും എനിക്ക് വേണ്ടി എടുത്ത സിനിമയല്ല. ഞാൻ ജയ ജയ ജയ ജയ ഹേ ചെയ്യുമ്പോൾ എന്റെ ഇമോഷൻസ് എന്റെ പൊളിറ്റിക്സ്, എനിക്ക് പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം അതിൽ പറ‌ഞ്ഞിട്ടുണ്ട്. അതിൽ അണുവിട ഞാൻ പ്രേക്ഷകർക്ക് വേണ്ടി എന്ന തരത്തിൽ ഒരു സാധനവും വച്ചിട്ടുണ്ടായിരുന്നില്ല. ഫെെറ്റിൽ കൊറിയോ​ഗ്രാഫിയിൽ ആ കമന്ററി വന്നത് പോലും കേരളക്കര മൊത്തം ഒരു വീടിനുള്ളിൽ വന്നു നിന്ന് ഒരു റെസലിം​ഗ് കാണുന്ന ഫീൽ എനിക്ക് ഫീൽ ചെയ്യാൻ വേണ്ടിയിട്ടാണ്. അതിന് വേണ്ടി റെസലിം​ഗിന്റെ ബെൽ ഒക്കെ വച്ചിട്ടുണ്ടായിരുന്നു. അല്ലാതെ അത് കോമഡിക്ക് വേണ്ടി വച്ചതല്ല. നിങ്ങളുടെ എല്ലാ വിട്ടീലും ഇതുപോലെ ഒരു വീടുണ്ട്. ആ വീട്ടിനകത്ത് ഒരു വീട് നിങ്ങളെ കാണിക്കുന്നു. ആണുങ്ങളെല്ലാം ഒരു വശത്ത് പെണ്ണുങ്ങളെല്ലാം ഒരു വശത്ത് എന്നൊക്കെ ചിന്തിച്ചിട്ടാണ് ഞാൻ അത് നടപ്പിലാക്കിയത്. പക്ഷേ ഇവിടെ അങ്ങനെയായിരുന്നില്ല. ഈ സിനിമയ്ക്ക് കഥയില്ലല്ലോ? ഒരു വൺ ലെെനിൽ പോകുന്ന ഒരു സിനിമയാണ്. അത് ചെയ്യുന്നത് തന്നെ കോമഡിയാണ്. ആളുകൾ ചിരിക്കണം ആളുകളെ എന്റർടെയ്ൻ ചെയ്യിക്കണം. എന്ന് വിചാരിച്ചിട്ടാണ് ഈ സിനിമ ചെയ്യുന്നത്. ഇതിൽ എന്തൊക്കെ കയറ്റാൻ പറ്റുമോ അതൊക്കെ നമ്മൾ കയറ്റുന്നുണ്ട്. ഒരു സീനും നമ്മൾ വെറുതെ വിടുന്നില്ല. എല്ലാ സീനിലും നമ്മൾ ആളുകൾക്ക് ചിരിക്കാനോ ആലോചിക്കാനോ ആസ്വ​ദിക്കാനോ ഉള്ള സാധനങ്ങൾ ഇട്ടിട്ട് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് പൂർണ്ണമായും പ്രേക്ഷകർക്ക് വേണ്ടി എടുത്ത സിനിമയാണ്.

പൃഥ്വിരാജ്, നിഖില വിമൽ, ബേസിൽ ജോസഫ് അനശ്വര രാജൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT