Film Talks

‘എങ്ങനെ നല്ലത് പറയാതിരിക്കും !’; 41നെ പ്രശംസിച്ച് മോഹന്‍; അനുഗ്രഹമെന്ന് ലാല്‍ജോസ്

THE CUE

ശബരിമലയെ മുന്‍നിര്‍ത്തിയുള്ള വിശ്വാസവും ഇടതുപക്ഷരാഷ്ട്രീയവും ചര്‍ച്ചയാകുന്ന ലാല്‍ ജോസ് ചിത്രം നാല്‍പത്തിയൊന്നിനെ പ്രശംസിച്ച് മുതിര്‍ന്ന സംവിധായകന്‍ മോഹന്‍. സാമൂഹ്യപ്രസക്തമായ, സെന്‍സിറ്റീവായ വിഷയം അങ്ങേയറ്റം ജാഗ്രതയോടെയും ബാലന്‍സോടെയുമാണ് ലാല്‍ജോസ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ പറഞ്ഞു. ഇടതുപക്ഷ അനുഭാവികളുടെയോ മതവിശ്വാസികളുടെയോ വികാരങ്ങള്‍ വേദനിപ്പിക്കാതെ അവര്‍ക്കിടയില്‍ നിന്ന് സംവിധായകന്‍ കഥ പറഞ്ഞു. ചിത്രത്തിലെ കാസ്റ്റിങ്ങ് എടുത്ത് പറഞ്ഞ മോഹന്‍ മലയാളസിനിമയ്ക്ക് പുതിയ പ്രതിഭകളെ സമ്മാനിച്ച ലാല്‍ജോസിനെ അഭിനന്ദിക്കുകയും ചെയ്തു.

സിനിമാക്കാരനായത് കൊണ്ട് തന്നെ മറ്റൊരാള്‍ ഒരുക്കുന്ന സിനിമകളെ കുറിച്ച് സാധാരണ അഭിപ്രായങ്ങള്‍ പറയാത്ത ഒരാളാണ് താനെങ്കിലും ചിത്രം കണ്ടിഷ്ടപ്പെട്ടപ്പോള്‍ അഭിപ്രായം പറയാതിരിക്കാനായില്ലെന്ന മുഖവുരയോടെയാണ് മോഹന്റെ പ്രതികരണം. ബിജു മേനോനും നിമിഷ സജയനുമൊപ്പം പുതുമുഖം ശരണ്‍ജിത്ത് ,ധന്യ അനന്യ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് നാല്‍പത്തിയൊന്ന്. മോഹന്റെ വാക്കുകള്‍ അനുഗ്രമായി കരുതുന്നുവെന്നാണ് ലാല്‍ജോസിന്റെ പ്രതികരണം.

പത്മരാജന്റെ തിരക്കഥയില്‍ ശാലിനി എന്റെ കൂട്ടുകാരി, ഇടവേള, കൊച്ചു കൊച്ചു തെറ്റുകള്‍, ജോണ്‍ പോളിന്റെ തിരക്കഥയില്‍ രചന, വിടപറയും മുമ്പേ തുടങ്ങിയ സിനിമകളിലൂടെ നമ്മെ ത്രസിപ്പിച്ച സംവിധായകന്‍ മോഹന്‍സാറിന്റെ ഈ വാക്കുകള്‍ ഒരു തലമുറയുടെ അനുഗ്രഹമായി ഉച്ചിയില്‍ തൊടുന്നു. നന്ദി മോഹന്‍ സര്‍
ലാല്‍ജോസ്

നവാഗതനായ പിജി പ്രഗീഷ് ആണ് തിരക്കഥ. സംവിധായകന്‍ ജി പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. പ്രജിത്തിനൊപ്പം അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, മനോജ് ജി കൃഷ്ണന്‍ എന്നിവരും പങ്കാളികളാകുന്നു. എസ് കുമാര്‍ ഛായാഗ്രാഹകനായി വീണ്ടും ലാല്‍ജോസിനൊപ്പം കൈകോര്‍ക്കുന്ന ചിത്രവുമാണ് നാല്‍പ്പത്തിയൊന്ന്. ബിജിബാല്‍ ആണ് സംഗീത സംവിധാനം. ഗാനരചന റഫീക്ക് അഹമ്മദ്,ശ്രീരേഖാ ഭാസ്‌കര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT