Film Talks

കാഴ്ചയുടെ തിരക്കഥയെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് കേട്ട് നിരാശനായി, ഈ കഥയുമായി മുന്നോട്ട് പോകാൻ സാധിക്കുമോ എന്നുവരെ തോന്നി; ബ്ലെസി

ആദ്യ ചിത്രം കാഴ്ചയുടെ തിരക്കഥ എഴുതാനായി താൻ ആദ്യം സമീപിച്ചത് ശ്രീനിവാസനെ ആയിരുന്നു എന്ന് സംവിധായകൻ ബ്ലെസി. ഗുജറാത്തി ഭുകമ്പത്തിൽ മതാപിതാക്കളെ നഷ്ടപ്പെട്ട് കേരളത്തിൽ എത്തുന്ന ഒരു ബാലന്റെ കഥ പറയുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ചിത്രം. കഴ്ചയുടെ തിരക്കഥ എഴുതാം എന്ന് സമ്മതിച്ച ശ്രീനിവാസൻ പിന്നീട് അതിൽ നിന്നും പിന്മാറുകയായിരുന്നു. ഭാഷ അറിയാത്ത ഒരു ബാലനെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുക വലിയ പ്രയാസമുള്ള കാര്യമാണ് എന്നാണ് അന്ന് ശ്രീനിവാസൻ തന്നോട് പ്രതികരിച്ചത് എന്നും അത് തന്നെ ഒരുപാട് നിരാശനാക്കി എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

കാഴ്ചയുടെ തിരക്കഥ എഴുതി തരാനായി ഞാൻ ആദ്യം സമീപിച്ചത് ശ്രീനിയേട്ടനെ ആയിരുന്നു. ആദ്യ സമയങ്ങളിൽ അദ്ദേഹം അതിന് തയ്യാറായിരുന്നു. പിന്നീട് ഉദയനാണ് താരം എന്ന സിനിമ അദ്ദേഹം എഴുതുന്ന സമയത്താണ് ഞാൻ വീണ്ടും ഈ സിനിമയുമായി ചെല്ലുന്നത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചു ഈ ആംഗ്യഭാഷയിൽ എത്ര സീൻ നമുക്ക് എഴുതാൻ സാധിക്കും എന്ന്. വലിയ പ്രയാസമാണ് ഇതിലേക്ക് സീൻ ബിൽ‌ഡ് ചെയ്യാൻ. അത് എന്നെ ഒരുപാട് നിരാശനാക്കി. ഇങ്ങനെ ഒരു സിനിമ എഴുതാൻ സാധിക്കുമോ ഇതുമായി മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന് തോന്നി. അതുവരെ ഞാൻ കണ്ടിട്ടുള്ള സിനിമകളെല്ലാം ഭാഷ മനസ്സിലാക്കിയിട്ടല്ല ഞാൻ കണ്ടിട്ടുള്ളത്. ഞാൻ കണ്ടിട്ടുള്ള പല സനിമകളും അവർ എന്താണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടല്ല ഞാൻ ലോക ക്ലാസിക്കായി കണക്കാക്കിയിട്ടുള്ളത്. സിനിമയ്ക്ക് ഒരു ഭാഷയുണ്ട്. അത് ദൃശ്യ ഭാഷയാണ്. കണ്ടാൽ മനസ്സിലാകണം സിനിമ. അതായിരുന്നു എഴുത്തിന്റെ കാര്യത്തിൽ എനിക്കുണ്ടായിട്ടുള്ള ആദ്യത്തെ പ്രചോദനം.

ഗുജറാത്ത്‌ ഭൂകമ്പത്തില്‍ ഒറ്റപെട്ടു പോയ ഒരാണ്‍കുട്ടിയുടെയും, അവനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാധവന്‍ എന്ന സിനിമാ പ്രോജക്ഷനിസ്റ്റിന്റെയും കഥയാണ് കാഴ്ച എന്ന ചിത്രം. നടി പദ്മപ്രിയ മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് കാഴ്ച. ആ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പടെ നാല് അവാര്‍ഡുകള്‍ നേടിയിരുന്നു ഈ ബ്ലെസി ചിത്രം. മ്മൂട്ടി (മികച്ച നടന്‍), ബ്ലെസ്സി (നവാഗത സംവിധായകന്‍), ബാലതാരങ്ങള്‍ (ബേബി സനുഷ്, മാസ്റ്റര്‍ യഷ്) എന്നിവര്‍ക്കായിരുന്നു പുരസ്കാരങ്ങള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT