Film Talks

'ചെമ്മീനില്‍ ഷീലാമ്മയുടെ വസ്ത്രധാരണത്തിന് സമാനമായതാണ് വേണ്ടതെന്നുപറഞ്ഞു, ഒരുമണിക്കൂറിനുള്ളില്‍ സ്മിത സാക്ഷാല്‍ കറുത്തമ്മയായി മുന്നില്‍'

നടി സില്‍ക് സ്മിതയുടെ സ്വഭാവത്തിന് അവരുടെ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. സ്മിത കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ വാശികാണിക്കുന്നയാളാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും, എന്നാല്‍ തന്റെ അനുഭവത്തില്‍ സ്മിത അങ്ങനെയല്ലായിരുന്നുവെന്നും ഭദ്രന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്ഫടികത്തിലെ ലൈല എന്ന കഥാപാത്രത്തിനായി തന്റെ മനസില്‍ തെളിഞ്ഞത് സ്മിതയുടെ മുഖയമായിരുന്നുവെന്നും സംവിധായകന്‍. 'പലപ്പോഴും ആര്‍ട്ടിസ്റ്റുകളെ അടുത്തറിയാനും മനസിലാക്കാനും സംവിധായകര്‍ക്ക് അവസരം ലഭിക്കാറില്ല. സ്ഫടികത്തിന് മുന്നോടിയായി സ്മിതയുമായി സംസാരിക്കാനുള്ള സാഹചര്യം എനിക്ക് ലഭിച്ചു. ഞങ്ങളുടെ സൗഹൃദ സംഭാഷണം ഒരു മുക്കാല്‍ മണിക്കൂറോളം നീണ്ടു. സ്മിത പിന്നീട് റൂമിലേക്ക് മടങ്ങിപ്പോയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുറച്ചു കഴിഞ്ഞപ്പോള്‍ സ്മിതയുടെ കോസ്റ്റ്യൂമര്‍ എന്റെ മുറിയില്‍ വന്നു തട്ടി. സ്മിതയ്ക്ക് സിനിമയില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍ എന്നെ കാണിക്കാനായി കൊണ്ടു വന്നതായിരുന്നു. കോസ്റ്റ്യൂം കണ്ടപ്പോള്‍ ഞാന്‍ ശരിക്ക് ഞെട്ടിപ്പോയി. ഞാന്‍ ഉദ്ദേശിച്ചതുമായി അതിന് യാതൊരു ബന്ധവുമില്ലായിരുന്നു. കൈലി പോലെ എന്തോ ഒന്നില്‍ കുറേ വള്ളികള്‍ കെട്ടി വച്ചിരിക്കുന്നു, ബ്ലൗസും ശരിയല്ല. പിറ്റേ ദിവസം മുതല്‍ ഷൂട്ടിങ് തുടങ്ങുകയാണ്. അതുകൊണ്ടു തന്നെ എല്ലാം ശരിയാക്കിയെക്കാന്‍ അധികം സമയവുമില്ല. ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്നും ചെമ്മീനില്‍ ഷീലാമ്മ അവതരിപ്പിച്ച കറുത്തമ്മയുടെ വസത്രധാരണത്തിന് സമാനമായ ഒന്നാണ് വേണ്ടെതെന്നും സ്മിതയെ അറിയിച്ചു. സ്മിത പറഞ്ഞു, ''ഡോണ്ട് വറി സര്‍, ഇറ്റ് വില്‍ബി റെഡി സൂണ്‍'' എന്ന്.

ഒരു രണ്ടുമണിക്കൂറിനുള്ളില്‍ വീണ്ടും സ്മിതയുടെ കോസ്റ്റ്യൂമര്‍ എന്റെ മുറിയില്‍ വന്നു, സര്‍ അമ്മ റെഡി, റൂം വരെയൊന്നു വരാമോ എന്ന് പറഞ്ഞു. മുറിയില്‍ എത്തിയപ്പോള്‍ അതാ സ്മിത നില്‍ക്കുന്നു, സാക്ഷാല്‍ കറുത്തമ്മയെപ്പോലെ. മുണ്ടും കൈലിയും ധരിച്ചപ്പോള്‍ തന്നെ സ്മിത പൂര്‍ണമായും എന്റെ മനസ്സിലുള്ള കഥാപാത്രമായി മാറിയിരുന്നു. പൊതുവെ സ്മിത കോസ്റ്റിയൂമിന്റെ കാര്യത്തില്‍ അല്‍പ്പം വാശികാണിക്കുന്നയാളാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ എന്റെ അനുഭവത്തില്‍ സ്മിത അങ്ങനെ അല്ലായിരുന്നു', ഭദ്രന്‍ പറഞ്ഞു.

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

SCROLL FOR NEXT