Film Talks

'ഏട്ടന്റെ കരിയറിലെ ആ​ദ്യത്തെ പരാജയ ചിത്രമാകുമോ ഇതെന്ന് പേടിച്ചിരുന്നു'; വർഷങ്ങൾക്ക് ശേഷം വളരെ വ്യക്തിപരമായ ചിത്രമായിരുന്നുവെന്ന് ധ്യാൻ

തിര എന്ന ചിത്രത്തിന് ശേഷം വിനീതിന്റെ സംവിധാനത്തിൽ ധ്യാൻ‌ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലുടെ കടന്നു പോകുന്ന വേണു എന്ന കഥാപാത്രമായാണ് ധ്യാൻ എത്തിയത്. ചിത്രത്തിൽ താൻ നന്നാവുമോ എന്നതിനെക്കാൾ ഈ ചിത്രം ഏട്ടന്റെ കരിയറിലെ ആദ്യത്തെ പരാജയ ചിത്രമാകുമോ എന്നാണ് താൻ പേടിച്ചിരുന്നതെന്ന് ധ്യാൻ പറയുന്നു. എന്റെ ഏട്ടൻ സക്സസ് മാത്രം കണ്ടു വന്ന ഒരാളാണ്. അ​ങ്ങനെയൊരാളുടെ കരിയറിലെ ആ​ദ്യത്തെ ഫ്ലോപ്പാകുമോ ഇതെന്ന് ഞാൻ പേടിച്ചിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് വളരെ പേഴ്ണലായിരുന്നു ഈ സിനിമ എന്ന് ധ്യാൻ പറയുന്നു. ഈ ഒരൊറ്റ കാരണം കൊണ്ടു തന്നെ ഈ സിനിമയിൽ എന്തൊക്കെ സംഭവിച്ചാലും ഏറ്റവും നന്നായി അഭിനയിക്കുക താനായിരിക്കും എന്ന് താൻ തീരുമാനമെടുത്തിരുന്നുവെന്നും തന്റെ ഭാ​ഗത്ത് നിന്നുമുള്ള ഒരു പിഴവ് കാരണം ചേട്ടന്റെ സിനിമയ്ക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല എന്ന് താൻ ആ​ഗ്രഹിച്ചിരുന്നുവെന്നും ധ്യാൻ ശ്രീനിവാസൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്:

എന്റെ ടെൻഷൻ മുഴുവൻ ഞാൻ നന്നാവുമോ എന്നതായിരുന്നില്ല. എന്റെ ഏട്ടൻ സക്സസ് മാത്രം കണ്ടു വന്ന ഒരാളാണ്. അ​ങ്ങനെയൊരാളുടെ കരിയറിലെ ആ​ദ്യത്തെ ഫ്ലോപ്പാകുമോ ഇതെന്ന് ഞാൻ പേടിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് വളരെ പേഴ്ണലായിരുന്നു ഈ സിനിമ. ഈ ഒരൊറ്റ കാരണം കൊണ്ടു തന്നെ ഈ സിനിമയിൽ എന്തൊക്കെ സംഭവിച്ചാലും ഏറ്റവും നന്നായി അഭിനയിക്കുക ഞാനായിരിക്കും എന്ന് ഞാൻ തീരുമാനമെടുത്തിരുന്നു. എനിക്ക് കഥയറിയേണ്ട ഒന്നും ചെയ്യേണ്ട. എന്റെ ഏട്ടന്റെ സിനിമയാണ്. ഞാൻ അഭിനയിച്ച് ഒരിക്കലും ഈ സിനിമ മോശമാക്കില്ല. സെക്കന്റ് ഹാഫ് കഴിഞ്ഞപ്പോഴാണ് എന്നിലൂടെയാണ് ഈ സിനിമ പോകുന്നത് എന്ന് ഞാൻ അറിഞ്ഞത്. ഇമോഷണലായിട്ടുള്ള മെയിൻ എരിയാസ് ഒക്കെ ഞാൻ പറയുന്നതായിരുന്നു. എനിക്ക് ഒരു ഫിഫ്ടി ഫിഫ്ടി ചാൻസ് മാത്രമാണ് കഥ കേട്ടപ്പോൾ തോന്നിയത്. പക്ഷേ സിനിമ ഹിറ്റാവും എന്ന് എനിക്ക് അറിയാമായിരുന്നു. ആൾക്കാരെ പിടിച്ചിരുത്താനുള്ള ഒരു സാധനം പുള്ളിയുടെ കയ്യിലുണ്ട്. ആ ഒരു മാജിക്കുണ്ട്. പക്ഷേ സിനിമയിൽ ഒരുപാട് മിസ്റ്റേക്കുകൾ ഉണ്ട്. അപ്പോൾ അങ്ങനെയുള്ള ഒരു സിനിമയിൽ വർഷങ്ങൾക്ക് ശേഷം ഞാൻ പുള്ളിടെ കൂടെ സിനിമ ചെയ്യുമ്പോൾ എന്റെ തീരുമാനം എന്ന് പറയുന്നത് അതിൽ ഞാൻ ലീഡാണ് എന്നുള്ളത് കൊണ്ടു തന്നെ എന്റെ ഒരു പിഴവ് കാരണം ആ സിനിമയ്ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല എന്നതായിരുന്നു.

വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് ധ്യാൻ ശ്രീനിവാസന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വേണു എന്ന സിനിമാസംവിധായകനായാണ് ചിത്രത്തിൽ ധ്യാൻ എത്തിയത്. ചിത്രത്തിലെ ധ്യാൻറെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിലെ നിവിൻ പോളിയുടെ നിതിൻ മോളി എന്ന കഥാപാത്രവും മികച്ച പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT