Film Talks

നഷ്ടം 150 മില്യണ്‍ ഡോളര്‍ ; 'ഷ്വസ'മില്‍ മുതല്‍ മുടക്ക് പോലും തിരിച്ചു പിടിക്കാനാവാതെ ഡിസി

'ഷ്വസം ഫ്യൂറി ഓഫ് ദ ഗോഡ് ' റിലീസ് ചെയ്ത മൂന്നാഴ്ചയ്ക്കു ശേഷവും മുതല്‍ മുടക്ക് തിരിച്ചു പിടിക്കാനാവാതെ വാര്‍ണര്‍ ബ്രോസും ഡിസിയും. മാര്‍ച്ച് 17നു റിലീസ് ചെയ്ത ചിത്രത്തിൻ്റെ പ്രൊഡക്ഷന്‍ ബജറ്റ് 125 മില്യണ്‍ ഡോളറും മാര്‍ക്കറ്റിംഗ് ബജറ്റ് 100 മില്യണ്‍ ഡോളറും ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആദ്യയാഴ്ച കളക്ഷനായി നേടിയത് 36 മില്യണ്‍ ഡോളര്‍ മാത്രമാണ്. ഷ്വസം ആദ്യഭാഗം 368 മില്യണ്‍ ഡോളര്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയ സമയത്താണ് ഡിസിയെ ഞെട്ടിച്ച ഈ തകര്‍ച്ച.

സകേറി ലേവി, ഗ്രേസ് കരോളിന്‍, അഷേര്‍ ഏഞ്ചല്‍, ജാക്ക് ഡിലന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സൂപ്പര്‍ഹീറോ ചിത്രമാണ് ഷ്വസം ഫ്യൂറി ഓഫ് ഗോഡ്. ബില്ലി ബാറ്റ്‌സണ്‍ എന്ന അമാനുഷിക ശക്തിയുള്ള കുട്ടി അറ്റ്‌ലസിൻ്റെ മക്കളെ കണ്ടുമുട്ടുകയും തുടര്‍ന്നുള്ള കഥയുമാണ് സിനിമയുടെ പ്രമേയം. മാര്‍വല്‍, ഡിസി സൂപ്പര്‍ ഹീറോ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് ബജറ്റില്‍ ഒരുക്കുന്ന സൂപ്പര്‍ഹീറോ സിനിമ കൂടിയാണ് ഷ്വസം

ഡിസി സിനിമാറ്റിക് യുണിവേഴ്‌സിലേക്ക് സംവിധായകന്‍ ജെയിംസ് ഗണ്‍ എത്തിയതിന് ശേഷമുള്ള അഴിച്ചുപണികളില്‍ ആരാധകര്‍ക്ക് അടക്കം എതിര്‍പ്പുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഷ്വസം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ പരാജയം ഇനി വരാനുള്ള ഡിസിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ഫ്ലാഷിനെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT