സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി സമരനേതാവ് സികെ ജാനുവും സിനിമയില്‍ ദമ്പതികളായി എത്തുന്നു. രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. കഥയാണ് സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്. സമരവും പോലീസ് മര്‍ദ്ദനവും ജയില്‍വാസവും മാത്രം പോരല്ലോ മറ്റ് അനുഭവങ്ങളും വേണമെന്നതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് സി കെ ജാനു ദ ക്യൂവിനോട് പറഞ്ഞു.
നേരത്തെ തമിഴ് സിനിമയില്‍ ഉള്‍പ്പെടെ അഭിനയിക്കാന്‍ വിളിച്ചിരുന്നെങ്കിലും സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന സമയമായതിനാല്‍ വിട്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു. സിനിമ കുടുംബ കഥയാണ്. മകന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് സിനിമയിലെ ഇതിവൃത്തം. ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സി കെ ജാനു പറഞ്ഞു.
സമരവും അടിയും ഇടിയും ജയിലുമായിരുന്നു ഇതുവരെ ജീവിതം. എന്റെ കുടുംബത്തിലെ നാഥ ഞാന്‍ തന്നെയാണ്. എല്ലാ ഫീല്‍ഡിലുമുള്ള അനുഭവങ്ങള്‍ വേണമല്ലോ എന്ന് കരുതിയാണ് അഭിനയിക്കാന്‍ തയ്യാറായത്. പന്ന്യന്‍ രാഷ്ട്രീയക്കാരനും ഞാന്‍ സമര രംഗത്തുമുള്ള ആളാണ്.സി കെ ജാനു
17ന് ചിത്രീകരണം ആരംഭിക്കും. രണ്ട് ദിവസമാണ് സി കെ ജാനുവിന്റെ കഥാപാത്രം ചിത്രീകരിക്കാനുള്ളത്. ഒരുപാട് സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ച ശേഷമാണ് അഭിനയിക്കാന്‍ തയ്യാറായതെന്നും ജാനു പറഞ്ഞു.
പന്ന്യനെ നേരത്തെ തന്നെ പരിചയമുള്ളതാണ്. ഇപ്പോള്‍ ഞങ്ങളുടെ ഫോട്ടോ ഫേസ്ബുക്കിലൊക്കെ വന്ന് തുടങ്ങി
പത്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളും സഹകരിക്കുന്നുണ്ട്. കാസര്‍ഗോഡ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം