Film Talks

'കോബ്രയില്‍ റോഷന് എനിക്ക് കിട്ടാത്ത മാസ് ഇന്‍ട്രൊഡക്ഷന്‍'; ചിയാന്‍ വിക്രം

കോബ്ര സിനിമയില്‍ നടന്‍ റോഷന്‍ മാത്യുവിന് തനിക്ക് കിട്ടാത്ത തരത്തിലുള്ള മാസ് ഇന്‍ട്രൊഡക്ഷനാണെന്ന് നടന്‍ ചിയാന്‍ വിക്രം. കൊച്ചിയില്‍ വെച്ച് നടന്ന കോബ്രയുടെ വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു വിക്രം റോഷനെ കുറിച്ച് സംസാരിച്ചത്. റോഷന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് കോബ്രയിലേത് എന്നും ചിയാന്‍ കൂട്ടിച്ചേര്‍ത്തു.

ചിയാന്‍ വിക്രം പറഞ്ഞത്:

ഞാന്‍ റോഷന്റെ ആലിയ ഭട്ടിനൊപ്പമുള്ള ഹിന്ദി സിനിമ കണ്ടിരുന്നു. അതാണ് ഞാന്‍ റോഷന്റേതായി കണ്ട അവസാനത്തെ സിനിമ. പിന്നെ കൊവിഡ് സമയത്ത് ആദ്യമായി കണ്ടത് സീ യൂ സൂണായിരുന്നു. റോഷന്റെ ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കപ്പേളയും ഞാന്‍ കണ്ട സിനിമയാണ്. പിന്നെ റോഷനുള്ള പ്രത്യേക എന്താണെന്ന് വെച്ചാല്‍ അയാള്‍ക്ക് നെഗറ്റീവ് റോളും പോസ്റ്റീവ് റോളും ചെയ്യാന്‍ സാധിക്കും. അതിനൊപ്പം തന്നെ വള്‍ണറബിള്‍ ആയും അഭിനയിക്കാന്‍ കഴിയുന്നുണ്ട്.

റോഷനൊപ്പം സിനിമ ചെയ്തത് എനിക്ക് വളരെ നല്ല അനുഭവമായിരുന്നു. നിങ്ങള്‍ റോഷനെ എല്ലാ തരത്തിലും ഉള്ള കഥാപാത്രമായും കണ്ടിട്ടുണ്ട്. പക്ഷെ കോബ്രയിലെ പോലൊരു കഥാപാത്രം റോഷന്‍ ആദ്യമായാണ് ചെയ്യുന്നത്. റോഷന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ ഭയങ്കര നല്ലതാണ്. എനിക്ക് കിട്ടാത്തൊരു ഇന്‍ട്രൊഡക്ഷന്‍ കോബ്രയില്‍ റോഷന് കിട്ടിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ മനസിലാകും. അത് ഭയങ്കര മാസ് ഓപണിംഗ് ആണ്. അതുപോലെ റോഷന്റെ എല്ലാ സീനുകളും വളരെ നല്ലതാണ്.

ആഗസ്റ്റ് 31നാണ് കോബ്ര തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ശ്രീനിധി ഷെട്ടി, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT