മഞ്ഞുമ്മൽ ബോയ്സിൽ ഏറ്റവും എക്സ്സൈറ്റഡ് ആയിരുന്നത് സുഷിൻ ശ്യാം ആയിരുന്നെന്ന് സംവിധായകൻ ചിദംബരം. ഈ സിനിമയുടെ സബ്ജെക്ട് സുഷിനോട് പറഞ്ഞപ്പോൾ തന്നെ അവൻ വളരെ എക്സ്സൈറ്റഡ് ആയിരുന്നു. ഒരു സെൻസിബിളായ സംഗീത സംവിധായകൻ എന്ന നിലയിൽ ഇതിൽ ചെയ്തു കൊണ്ടിരിക്കുന്ന സാധനങ്ങളിൽ നിന്ന് മാറി വേറെ ചെയ്യാൻ സാധ്യത ഉണ്ടെന്ന് അവന് മനസ്സിലായി. പക്ഷെ സുഷിന്റെ വാക്കിന് കേരളം കൊടുക്കുന്ന വില എന്തെന്ന് ഞാൻ അറിഞ്ഞു. വെറും ഒറ്റ വാക്കിൽ പടത്തിന്റെ ഗതി മാറി. അതുകൊണ്ട് സുഷിനോട് അടുത്ത പടത്തിന് രണ്ട് വാക്ക് പറഞ്ഞിട്ട് പോണമെന്ന് താൻ പറഞ്ഞെന്ന് ചിദംബരം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചിദംബരം പറഞ്ഞത് :
ഈ സിനിമയുടെ സബ്ജെക്ട് സുഷിനോട് പറഞ്ഞപ്പോൾ തന്നെ അവൻ വളരെ എക്സ്സൈറ്റഡ് ആയിരുന്നു. ഒരു സെൻസിബിളായ സംഗീത സംവിധായകൻ എന്ന നിലയിൽ ഇതിൽ ചെയ്തു കൊണ്ടിരിക്കുന്ന സാധനങ്ങളിൽ നിന്ന് മാറി വേറെ ചെയ്യാൻ സാധ്യത ഉണ്ടെന്ന് അവന് മനസ്സിലായി. സുഷിൻ എന്നെക്കാളും എക്സ്സൈറ്റഡ് ആണ് അതുകൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്. എന്നിട്ട് സുഷിൻ ഇത് കുറയ്ക്കാനായി സീൻ മാറ്റുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല പക്ഷെ നിങ്ങളുടെ കണ്ണ് തള്ളുമെന്ന് മാറ്റി പറഞ്ഞു. പക്ഷെ സുഷിന്റെ വാക്കിന് കേരളം കൊടുക്കുന്ന വില എന്തെന്ന് അറിഞ്ഞു. വെറും ഒറ്റ വാക്കിൽ പടത്തിന്റെ ഗതി മാറി. അതുകൊണ്ട് ഞാൻ സുഷിനോട് പറഞ്ഞു അടുത്ത പടത്തിന് രണ്ട് വാക്ക് പറഞ്ഞിട്ട് പോണമെന്ന്.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.