Film Talks

ഏറ്റവും റിസ്ക് അഞ്ചാം ഭാഗം; സിബിഐ കഥാപാത്രത്തിന്റെ മാനറിസങ്ങൾ മമ്മൂക്കയുടെ കണ്ടെത്തൽ

സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ മാസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം

1988 ലാണ് സിബിഐ ഡയറിക്കുറുപ്പെന്ന ആദ്യ സിനിമ ഉണ്ടാകുന്നത്. സുനിത പ്രോഡക്‌ഷൻസിന്റെ ബാനറിൽ എം മാണി നിർമ്മിച്ച സിനിമയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ നാല് ഭാഗങ്ങൾ പൂർത്തിയാക്കുകയും അഞ്ചാമത്തെ ഭാഗത്തിന്റെ തുടക്കത്തിൽ നിൽക്കുന്ന മറ്റൊരു സിനിമയുണ്ടോ എന്ന് എനിക്കറിയില്ല. സിനിമയുടെ അഞ്ച് ഭാഗങ്ങളിലും നായകനും, സംവിധായകനും, തിരക്കഥാകൃത്തും, പ്രൊഡക്ഷൻ കൺട്രോളറും മാറിയിട്ടേയില്ല. നിർമ്മാതാവിന് മാത്രമേ മാറേണ്ടി വന്നിട്ടുള്ളൂ. സിബിഐ ഡയറിക്കുറിപ്പ് ഒന്നാം ഭാഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നമ്മളാരും തിരിച്ചറിഞ്ഞില്ല. സിബിഐ ഡയറിക്കുറുപ്പ് കാണാത്ത സിനിമ പ്രേമികൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷൻ നോക്കാനായി പല സ്ഥലത്തും പോകുമ്പോൾ സിബിഐ ഡയറിക്കുറുപ്പിനെ കുറിച്ച് ആളുകൾ പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പാലക്കാട് സിനിമയുടെ ലൊക്കേഷൻ നോക്കാൻ പോയപ്പോൾ സിനിമയിലെ ഡമ്മി ടു ഡമ്മി എന്ന ഡയലോഗ് ഒരു തമിഴൻ പറയുന്നത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. നമ്മൾ നല്ല സിനിമകൾ കൊടുത്താൽ പ്രേക്ഷകർ എപ്പോഴും ഓർമ്മിക്കും എന്നതിന്റെ ഉദാഹരണമാണ് സിബിഐ ഡയറിക്കുറുപ്പ്. സ്വാമി സാറും മമ്മൂക്കയും മധു സാറും ചേർന്നുള്ള ഒരു കെമിസ്ട്രി ആയിരുന്നു സിബിഐ ഡയറി കുറുപ്പ്. മമ്മൂക്കയ്ക്ക് ആ കഥാപാത്രത്തോട് നല്ല ഇൻവോൾവമെന്റ് ഉണ്ടായിരുന്നു. വളരെ അധികം ആഴത്തിൽ പഠിച്ചിട്ടാണ് സ്വാമി സാർ സിനിമയുടെ തിരക്കഥ എഴുതിയത്. ഇപ്പോഴത്തെ കാലത്തെ പ്രേക്ഷകർ സിനിമയുടെ ഓരോ കാര്യങ്ങളും ഇഴ കീറിയാണ് വിമർശിക്കുന്നത്. ഓരോ കാര്യങ്ങളും നല്ലതു പോലെ ശ്രദ്ധിച്ച്‌ പഠിച്ചതിന് ശേഷമാണ് സ്വാമി സാറ് തിരക്കഥ എഴുതിയത്. മമ്മൂക്കയുടെ കഥാപാത്രത്തിന്റെ മാനറിസങ്ങൾ അദ്ദേഹം തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രേക്ഷകരും സ്വീകരിച്ചിരുന്നു. ഒരു സിനിമയുടെ തുടർച്ചകൾ ഉണ്ടാക്കുന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം. മുന്നേയുള്ള ഭാഗങ്ങളുമായി യാതൊരു ബന്ധവും തോന്നുവാൻ പാടില്ല. അതിനാൽ സിബിഐ ഡയറിക്കുറുപ്പിന്റെ അഞ്ചാം ഭാഗമായിരിക്കും ഏറ്റവും റിസ്ക് എടുത്ത് ചെയ്യുന്ന സിനിമ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT