Film Talks

'ചീരു ഗാരു എന്റെ കൗച്ചില്‍ കിടന്നുറങ്ങി, അങ്ങനെയാണ് തനിക്ക് സിനിമയില്‍ അവസരം കിട്ടിയത്' ; കാസ്റ്റിങ് കൗച്ച് തമാശയാക്കി സല്‍മാന്‍ ഖാന്‍

കാസ്റ്റിങ് കൗച്ച് തമാശയാക്കി നടന്‍ സല്‍മാന്‍ ഖാന്‍. ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദര്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു സല്‍മാന്‍ ഖാന്റെ പരാമര്‍ശം. ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്ന ചോദ്യത്തിന് സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്നായിരുന്നു സല്‍മാന്‍ഖാന്‍ പറഞ്ഞു തുടങ്ങിയത്. ഒരു ഷൂട്ട് കഴിഞ്ഞ് ഒന്നിച്ച് വന്നപ്പോള്‍ തന്റെ ബെഡ്റൂമില്‍ കിടന്ന് ഉറങ്ങിക്കൊളളാന്‍ ചിരഞ്ജീവിയോട് പറഞ്ഞെങ്കിലും അദ്ദേഹം കൗച്ചില്‍ കിടന്നുറങ്ങിയെന്നും അങ്ങനെയാണ് അവസരം കിട്ടിയതെന്നുമായിരുന്നു അതിന് വിശദീകരണവുമായി സല്‍മാന്‍ ഖാന്‍ പറഞ്ഞത്. സിനിമയില്‍ നല്ലൊരു വേഷം തരുമെന്നാണ് പറഞ്ഞതെന്നും, അദ്ദേഹം ആവാക്കു പാലിച്ചെന്നും സല്‍മാന്‍ പറയുന്നുണ്ട്.

മുന്‍പ് ബോളിവുഡിലെ അടക്കം മീടൂ വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വളരെയധികം ചര്‍ച്ചയായിരുന്നു. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടി വരുന്ന സ്ത്രീകളുടെയടക്കമുള്ള അവസ്ഥയെയും ലൈംഗിക പീഡനത്തെയുമാണ് സല്‍മാന്‍ ഖാന്‍ പൊതുവേദിയില്‍ തമാശയാക്കിയത്.

സല്‍മാന്‍ പറഞ്ഞത്:

'സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. തംബ്സ് അപ് നു വേണ്ടിയുള്ള പരസ്യത്തിലഭിനയിക്കാന്‍ ഞാനും ചിരഞ്ജീവിയും തായ്ലന്റില്‍ ഒന്നിച്ചുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചാണ് ബോംബയില്‍ എത്തിയത്. എന്റെ കൗച്ചില്‍ ഞാനല്ലാതെ ഉറങ്ങിയ ഒരേ ഒരാള്‍ ചിരഞ്ജീവി ഗാരുവാണ്. അവിടെനിന്നും അദ്ദേഹത്തിന് ഹൈദരാബാദ് പോകണമായിരുന്നു. ഏതാണ്ട് 1.30 മുതല്‍ 2 മണി വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ബെഡ്റൂമില്‍ പോയി ഉറങ്ങിക്കൊള്ളാന്‍ ഞാന്‍ പറഞ്ഞെങ്കെിലും അദ്ദേഹം കേട്ടില്ല. അപ്പോള്‍ എനിക്ക് കൗച്ചില്‍ കിടന്ന് ഉറങ്ങണം എന്ന് പറായാന്‍ പറ്റില്ലലോ, അദ്ദേഹം എന്റെ കൗച്ചില്‍ കിടന്ന് ഉറങ്ങി. അങ്ങനെയാണ് എനിക്ക് ഈ സിനിമയില്‍ അവസരം ലഭിക്കുന്നത്. സിനിമയില്‍ ഒരു ചെറിയ റോള്‍ ഉണ്ടെന്നാണ് എന്നോട് പറഞ്ഞത്. എന്നെ താങ്കളുടെ പിറകില്‍ നില്‍ത്തിയാലും പ്രശ്നമില്ല എന്നാണ് ഞാന്‍ മറുപടി കൊടുത്തത്. ഞാനൊരു നല്ല റോള്‍ നിനക്ക് തരുമെന്നാണ് പറഞ്ഞത്. അദ്ദേഹം അത് തന്നെ ചെയ്തു'

ചിരഞ്ജീവിയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്ത വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. നയന്‍താരയാണ് ചിത്രത്തില നായിക. പുരി ജഗന്നാഥ്, സത്യ ദേവ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മോഹന്‍രാജയാണ് ചിത്രത്തിന്റെ സംവിധാനം. രാം ചരണ്‍, ആര്‍ .ബി. ചൗധരി ,എന്‍ .വി .പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമന്‍ എസ് ആണ് സംഗീത സംവിധാനം ,നീരവ് ഷാ യാണ് ഛായാഗ്രഹണം.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT