Film Talks

'ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം ഇഷ്ടമായിരുന്നു,തകര ജീവിക്കും, ; പ്രതാപ് പോത്തനെക്കുറിച്ച് ഭദ്രന്‍

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെ അനുസ്മരിച്ച് സംവിധായകന്‍ ഭദ്രന്‍. ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ നമ്മള്‍ കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നുവെന്ന് ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. പ്രതാപ് ചിലപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയേക്കാം, പക്ഷേ തകര ജീവിക്കും.ഭദ്രന്‍ കുറിച്ചു.

പ്രതാപ് എനിക്ക് പ്രിയങ്കരനായിരുന്നു. എന്റെ അപ്പന്റെ ഫസ്റ്റ് കസിന്‍ ആയത് കൊണ്ട് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും സ്‌നേഹവും ആ രക്ത ബന്ധവും ഒക്കെ പ്രതാപിന്റെ വാക്കുകളില്‍ എന്നുമുണ്ടായിരുന്നു. അഞ്ച് ദിവസം മുന്‍പ്, ഞങ്ങളുടെ പ്രിയ പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കെ, വരാന്‍ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെയും, ചില വില്ലിനെക്കുറിച്ചും ഞാന്‍ ക്രിമേറ്റ് ചെയ്യപ്പെടണം എന്നൊക്കെയുള്ള പദങ്ങള്‍ വന്ന് പോയതായി ഓര്‍ക്കുന്നു. ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ നമ്മള്‍ കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. പ്രതാപ് ചിലപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയേക്കാം. പക്ഷേ, 'തകര ' ജീവിക്കും.
ഭദ്രന്‍

ഇന്ന് രാവിലെയായിരുന്നു പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1978ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത ആരവമാണ് ആദ്യ ചിത്രം. ഭരതന്റെ തന്നെ തകര, ചാമരം എന്നീ ചിത്രങ്ങളില്‍ നായകവേഷത്തിലെത്തിയതോടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസി'ലാണ് അവസാനം അഭിനയിച്ചത്. സിബിഐ 5 അവസാനം റിലീസായ ചിത്രം.

1985- ല്‍ പുറത്തിറങ്ങിയ മീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമയാണ് പ്രതാപ് പോത്തന്‍ ആദ്യ മായി സംവിധാനം ചെയ്ത ചിത്രം. 1987- ല്‍ ഋതുഭേദം എന്ന മലയാള ചിത്രവും സംവിധാനം ചെയ്തു. 1988- ല്‍ പുറത്തിറങ്ങിയ ഡെയ്‌സിയും 1997-ല്‍ മോഹന്‍ലാലിനെയും ശിവാജിഗണേശനെയും നായകന്‍മാരാക്കി ഒരുക്കിയ ഒരു യാത്രാമൊഴിയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT