Film Talks

'മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ സാങ്കേതികമായി തടസ്സങ്ങളുണ്ട്': ബേസില്‍ ജോസഫ്

മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. ഒ ടി ടി റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് സാങ്കേതികമായി തടസ്സങ്ങളുണ്ടെന്നും ഒ ടി ടി ഗൈഡ്‌ലൈനുകളാണ് പ്രധാന വെല്ലുവിളിയെന്നും ബേസില്‍ പറഞ്ഞു. മിക്‌സിങ്ങിനിടയില്‍ ചിത്രം തിയറ്ററില്‍ കാണാന്‍ കഴിഞ്ഞു. അവിടെ ഉണ്ടായ അനുഭവം തിയറ്ററില്‍ നിന്ന് തന്നെയേ പ്രേക്ഷകര്‍ക്ക് ലഭിക്കൂ എന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ ജോസഫ് പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആഗസ്റ്റ് 15ന് റിലീസിനെത്തുന്ന നുണക്കുഴി ആണ് ബേസില്‍ ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം. ഫണ്‍ എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ എബി സക്കറിയ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.

ബേസില്‍ ജോസഫ് പറഞ്ഞത്:

മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ സാങ്കേതികമായി അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. ഒ ടി ടിയുടെ ഗൈഡ് ലൈന്‍ നിയമങ്ങള്‍ ഉണ്ടല്ലോ. അങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു സിനിമയ്ക്ക് അവസരം കൊടുത്താല്‍ ഒരുപാട് സിനിമകള്‍ക്ക് അങ്ങനെ ചെയ്യേണ്ടതായി വരും. അതിന്റെതായ പ്രശ്‌നങ്ങള്‍ ഈ വിഷയത്തിനുണ്ട്. അമേരിക്കയില്‍ നിന്ന് വരുന്ന തീരുമാനങ്ങള്‍ ആണ് ഇതെല്ലാം. നമ്മളിവിടെ കുറച്ചുപേര്‍ ചേര്‍ന്ന് അപേക്ഷ കൊടുത്ത് ശരിയാക്കുന്ന രീതിയല്ല അത്. ഇങ്ങനെയുള്ള തടസ്സങ്ങള്‍ തിയറ്റര്‍ റിലീസിനുണ്ട്. മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് എനിക്ക് തീര്‍ച്ചയായും ആഗ്രഹമുണ്ട്. സിനിമ തിയറ്ററില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിത്രത്തിന്റെ മിക്‌സിങ്ങും മറ്റു കാര്യങ്ങളും നടക്കുന്നതിനിടയില്‍ അതിന് അവസരം ഉണ്ടായിട്ടുണ്ട്. അപ്പോള്‍ എനിക്ക് കിട്ടിയ അനുഭവം നൂറ് ശതമാനവും തിയറ്ററില്‍ നിന്ന് തന്നെയേ ലഭിക്കൂ. ഒ ടി ടി ഇറങ്ങുമ്പോള്‍ ഉള്ള ഗുണങ്ങളും ഉണ്ട്. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പ്രതികരണം കിട്ടുന്നത് ആദ്യ അനുഭവമായിരുന്നു. ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുന്നു, മെസ്സേജുകള്‍ നിര്‍ത്താതെ വന്നുകൊണ്ടിരിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ കുറെ റിവ്യൂ വരുന്നു. ഇതെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT