Film Talks

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

'കിഷ്കിന്ധാ കാണ്ഡം' എന്ന സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയ അനുഭവം പങ്കുവെച്ച് രചയിതാവ് ബാഹുൽ രമേശ്. പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മെർ സംഗീതം നൽകിയ interstellar എന്ന ചിത്രത്തിലെ ബിജിഎം ആണ് താൻ ക്ലൈമാക്സ് എഴുതിയപ്പോൾ കേട്ടത്. interstellar ൽ രോമാഞ്ചം അനുഭവിക്കാൻ കഴിയുന്ന ഭാഗത്താണ് ഈ പശ്ചാത്തല സംഗീതമുള്ളത്. Quantifiable Connection എന്ന് പ്രത്യേകം പേരുള്ള സംഗീതം തുടർച്ചയായി കേട്ടുകൊണ്ടാണ് ക്ലൈമാക്സ് പൂർത്തിയാക്കിയതെന്നും ഒരുപാട് ആലോചനകൾ ഇല്ലാതെയായിരുന്നു എഴുത്തെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബാഹുൽ രമേശ് പറഞ്ഞു. ബാഹുൽ 8 ദിവസം കൊണ്ടാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ തന്നെയാണ്.

ബാഹുൽ രമേശ് പറഞ്ഞത്:

കിഷ്കിന്ധാ കാണ്ഡം എഴുതുമ്പോൾ ഒരുപാട് ആലോചനകൾ ഒന്നും ഉണ്ടായിരുന്നില്ല. ആലോചനകൾ എപ്പോഴും ഒരു സമ്മർദ്ദമാണ്. ആലോചിച്ചു വെച്ച കാര്യങ്ങൾ ചിലപ്പോൾ തൃപ്തി വരില്ല. മാത്രമല്ല ആലോചിക്കുന്ന കാര്യങ്ങൾ മനസ്സിൽ സ്റ്റോർ ചെയ്യണം. എഴുതാൻ ഇരിക്കുമ്പോഴും ചിലപ്പോൾ ഇതെല്ലാം മനസ്സിലൂടെ വരും. ലോക്ക് ഡൌൺ സമയത്തായിരുന്നു ചിത്രത്തിന്റെ എഴുത്ത്. വീട്ടുകാരോടൊപ്പമുള്ള നല്ല സമയം മിസ്സാക്കരുത് എന്നുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഓഫീസ് ജോലി പോലെ ആയിരുന്നു എഴുത്തും. രാവിലെ എഴുതാൻ കയറുന്നു, വൈകിട്ട് ലാപ്ടോപ്പ് അടച്ചുവെച്ച് വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കുന്നു എന്നതായിരുന്നു രീതി. ലാപ്ടോപ്പ് അടച്ചാൽ പിന്നീട് കഥയെക്കുറിച്ച് ഒന്നും ആലോചിക്കില്ല. പിറ്റേ ദിവസം എഴുതാൻ വരുമ്പോൾ എന്താണോ തോന്നുന്നത് അതാണ് എഴുതാറുള്ളത്.

ക്ലൈമാക്സ് എഴുതുന്ന അന്ന് രാവിലെ ഞാൻ കേട്ടത് interstellar ലെ ബിജിഎം ആണ്. അതിലെ തന്നെ Quantifiable Connection എന്ന് പ്രത്യേകം പേരുള്ള ഒരു ട്രാക്കാണ് കേട്ടത്. interstellar ന്റെ അവസാന ഭാഗത്ത് അച്ഛൻ മകളോട് ആശയ വിനിമയം നടത്താൻ ശ്രമിക്കുന്ന ഭാഗത്താണ് ആ ബിജിഎം വരുന്നത്. രോമാഞ്ചം നൽകുന്ന ഒരു ഗംഭീര സീക്വൻസ് ആണത്. സ്‌പോട്ടിഫൈയിൽ ആ ബിജിഎം ഇല്ല. അത് തന്നെ ലൂപ്പിൽ വെച്ചാണ് സ്ക്രിപ്റ്റ് ടൈപ്പ് ചെയ്തത്.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

'മാനാട്' ഞാൻ മനപൂർവം കാണാൻ ശ്രമിക്കാത്ത സിനിമ, അതിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു; അരവിന്ദ് സ്വാമി

SCROLL FOR NEXT