Film Talks

'അമ്മ' വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടി ആയിരുന്നു പാർവ്വതി, ബാബുരാജ്

ചില പരിമിതികൾക്കും ചട്ടക്കൂടുകൾക്കും ഉള്ളിൽ നിന്നുകൊണ്ടു മാത്രമേ ഏതൊരു സംഘടനയ്ക്കും തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കൂ എന്ന് നടൻ ബാബുരാജ്. കുറവുകളില്ലാത്ത ഒരു സംഘടനയും ഇല്ല. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും കമ്മന്റുകളിലൂടെയുമല്ല സംഘടനയെ വിലയിരുത്തേണ്ടതെന്നും ബാബുരാജ് പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യോ​ഗത്തിൽ നടി പാര്‍വതിയുടെ രാജിക്കത്തുമായി ബന്ധപ്പെട്ട് പുനപരിശോധന വേണമെന്ന് ബാബുരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് അംഗങ്ങളുടെ വിയോജിപ്പിനെ തുടർന്ന് രാജി അംഗീകരിക്കുകയായിരുന്നു. പാർവ്വതി പോയത് വലിയ നഷ്ടം തന്നെയാണെന്നും ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടി ആയിരുന്നു അവരെന്നുമാണ് വിഷയത്തിൽ ബാബുരാജിന്റെ പ്രതികരണം.

'അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ ഭാ​ഗം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു'. എന്നാൽ രാജിവെയ്ക്കുന്ന കാര്യം സംഘടനയിലാണ് ആദ്യം ചർച്ച ചെയ്യേണ്ടതെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുളള പ്രഖ്യാപനം ശരിയായ കീഴ്‌വഴക്കമല്ലെന്നുമായിരുന്നു ഭൂരിപക്ഷ അംഗങ്ങളുടെയും നിലപാടെന്ന് ബാബുരാജ് റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചു.

'സംഘടനയിൽ ആൺമേൽക്കോയ്മയൊന്നുമില്ല. എത്രെയോ പെൺകുട്ടികൾ ഇപ്പോൾ സംഘടനയിൽ ഉണ്ട്. അവർക്കൊന്നും പരാതികൾ ഇല്ലല്ലോ. പിന്നെ, സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർക്ക് സിനിമകൾ ഇല്ലെന്ന് പറയുന്നതും വാസ്തവമല്ല. പാർവതി എത്രെയോ നല്ല സിനിമകളിൽ അഭിനയിക്കുന്നു. സംഘടനയിൽ നിൽക്കുന്നവർ ഒരുപാടു സിനിമകൾ ചെയ്യുന്നുണ്ടോ? സിനിമ അഭിനയവയും സംഘടനയും തമ്മിൽ യാതൊരു ബന്ധവുമില്ല. പിന്നെ പാരകളൊക്കെ എവിടെയായാലും ഉണ്ടാകും. പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ നമ്മൾ പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്നം വന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാൾ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകൾ വളച്ചൊടിച്ചതാണ്'. ബാബുരാജ് പറയുന്നു.

ഷാർജ പുസ്തകോത്സവം: വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നല്‍കി ബുക്ക് അതോറിറ്റി, ഡി സി ബുക്‌സിന് മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം

'ആലപ്പുഴ ജിംഖാനയിൽ ഞങ്ങളുടെ ടീം കുറച്ച് അണ്ടർഡോഗ് പിള്ളേരാണ്, അവർ ഉയർന്നു വരുന്നത് എല്ലാവർക്കും ഇഷ്ടമല്ലേ?'; നസ്ലെൻ

'ജോലിയുടെ ഭാഗമായാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്യുന്നത്, ആരോഗ്യം മറന്ന് ആരും അങ്ങനെ ചെയ്യരുത്': സൂര്യ

ജെറ്റ് എയര്‍വേയ്‌സ് ഇനിയില്ല, അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി; എന്താണ് ജെറ്റ് എയര്‍വേയ്‌സിന് സംഭവിച്ചത്?

'മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും അനുഭവവുമായിരിക്കും ഈ സിനിമ'; മമ്മൂട്ടി- മോഹൻലാൽ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT