Film Talks

ആ ത്രില്ലര്‍ ചിത്രം പോലെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം: കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശ്

മലയാളത്തില്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായിട്ടുള്ള സിനിമയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ്. ഏറ്റവും ഇഷ്ടമുള്ള ഴോണറാണ് ത്രില്ലര്‍. പോലീസും സിഐഡിയും ഒക്കെയുള്ള പതിവ് സിനിമാ രീതിയില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം. ആ രീതിയില്‍ ഗംഭീരമായ ത്രില്ലറാണ് ട്രാഫിക്ക്. തനിക്ക് വളരെ പ്രചോദനം നല്‍കിയ സിനിമയാണ് ട്രാഫിക്ക് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാഹുല്‍ രമേശ് പറഞ്ഞു. ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചത് ബാഹുല്‍ രമേശാണ്.

ബാഹുല്‍ രമേശ് പറഞ്ഞത്:

ത്രില്ലര്‍ തന്നെയാണ് സിനിമയുടെ ഏറ്റവും ഇഷ്ടമുള്ള ഴോണര്‍. പതിവ് ത്രില്ലര്‍ സിനിമകളുടെ ശൈലിയില്‍ അല്ലാതെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. നമ്മള്‍ സ്ഥിരമായി ത്രില്ലര്‍ കഥകളില്‍ കാണാറുള്ള കഥാപാത്രങ്ങള്‍ ഉണ്ടല്ലോ. പോലീസ്, സിബിഐ, സിഐഡി, ഫോറന്‍സിക്, അങ്ങനെയുള്ള പല കാര്യങ്ങളുണ്ടല്ലോ. സീരിയല്‍ കില്ലിംഗ്, സൈക്കോ കില്ലിംഗ് പോലെ മറ്റ് സംഭവങ്ങളുണ്ടല്ലോ. ആ രീതിയില്‍ അല്ലാത്ത ത്രില്ലര്‍ സിനിമകള്‍ ചെയ്യാനാണ് താല്പര്യം. ട്രാഫിക് ആ രീതിയില്‍ ഒരു ഗംഭീര ത്രില്ലറാണ്. നേരത്തെ പറഞ്ഞ ഒരു കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നില്ലല്ലോ. ഒത്തിരി ആളുകള്‍ക്ക് പ്രചോദനമായ സിനിമയാണ് ട്രാഫിക്ക്. എനിക്കും ഭയങ്കര പ്രചോദനമായ പടമാണത്. ആ രീതിയില്‍ വ്യത്യസ്തമായ പടം ചെയ്യണമെന്നാണ് താല്പര്യം

കിഷ്‌കിന്ധാ കാണ്ഡത്തിന് തിയറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എ ടെയില്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 'കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. എ

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT