Film Talks

'ഞാൻ ആദ്യം ചെയ്യാനിരുന്നത് പോലീസ് കഥാപാത്രം'; ഡിഎൻഎ എന്ന ചിത്രത്തെക്കുറിച്ച് അഷ്‌കർ സൗദാൻ

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി നിരവധി സിനിമകളൊരുക്കിയ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഇവസ്റ്റി​ഗേറ്റീവ് ത്രില്ലർ ചിത്രമാണ് ഡി.എൻ.എ. അഷ്‌കർ സൗദാന്‍, റായ് ലക്ഷ്മി, ഹന്നാ റെജി കോശി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്. ടി.എസ്. സുരേഷ് ബാബു സാറിന്റെ ഒരു സിനിമയിൽ നായകനാകാൻ കഴിഞ്ഞത് ഭാ​ഗ്യമാണ് എന്നും പ്രൊഡ്യൂസറായ കെ.വി.അബ്ദുൾ നാസ്സർ സാറാണ് ഒരു പോലീസ് കഥാപാത്രം താൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും അഷ്കർ സൗദാൻ പറയുന്നു. എന്നാൽ ആ പോലീസ് കഥാപാത്രം റായ് ലക്ഷ്മിയാണ് ഡിഎൻഎയിൽ ചെയ്തിരിക്കുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റായ് ലക്ഷ്മി പറഞ്ഞു.

അഷ്‌കർ സൗദാൻ പറഞ്ഞത്:

പ്രൊഡ്യൂസറായ കെ.വി.അബ്ദുൾ നാസ്സർ സാറാണ് എന്നോട് പറഞ്ഞത് ഒരു പോലീസ് ക്യാരക്ടർ ചെയ്യണം എന്ന്. കഥ കണ്ടെത്തു എന്ന് പറയുന്നത്. ആ പോലീസ് ക്യാരക്ടറാണ് റായ് ലക്ഷിമി ചെയ്തത്. അങ്ങനെ പ്ലാൻ ചെയ്ത് വന്ന സാധനമാണ് ഡി.എൻ.എ എന്ന ചിത്രമായത്. കുറേ കഥകളുണ്ട് ഈ സിനിമയിൽ‌. ടി.എസ്. സുരേഷ് ബാബു സാറിനെ ഞാൻ അപ്രോച്ച് ചെയ്തു. അങ്ങനെ അദ്ദേഹം സിനിമിലേക്ക് വരുന്നു. അദ്ദേഹം എന്നെ നായകനാക്കാം എന്ന് പറഞ്ഞു. ടി.എസ്. സുരേഷ് ബാബു സാറിനെപ്പോലെ വലിയ ഒരു ഡയറക്ടർ എന്നെ ഒരു ഹീറോ ആക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. പിന്നീട് അതിൽ റായ് ജി വന്നു, ഹന്ന വന്നു. ഒരുപാട് ആർട്ടിസ്റ്റുകൾ വന്നു. ടി.എസ്. സുരേഷ് ബാബു സാർ വന്നത് കൊണ്ടും കെ.വി.അബ്ദുൾ നാസ്സർ സാർ ഉള്ളത് കൊണ്ടും എ.കെ. സന്തോഷ് സാർ വന്നതും രവിചന്ദ്രന്‍ സാർ ക്യാമറ മാനായി എത്തിയതും അങ്ങനെ സിനിമ വേറെ ലെവലിലേക്ക് പോയി. ബി​ഗ് ബ‍ഡ്ജറ്റ് പടമാണ് ഇത്. ബി​ഗ് ബഡ്ജറ്റ് പടം ലോ ബ‍ഡ്ജറ്റ് പടം എന്നിങ്ങനെ തിരിച്ച് പറയുകയല്ല. ഇത് നല്ലൊരു സിനിമയായിരിക്കും.

ഒരു സിറ്റിയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അതിനെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥരുടെ കഥയുമാണ് സിനിമയുടെ ഇതിവൃത്തം. റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ജൂൺ 14 ന് തിയറ്ററുകളിലെത്തും.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT