അറിയിപ്പ് എന്ന ചിത്രം കണ്ടിട്ട് തന്റെ മറ്റ് സിനിമകളെക്കുറിച്ച് ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി ചോദിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് അത് കാണിക്കാൻ മടിയായിരുന്നുവെന്നും സംവിധായകൻ മഹേഷ് നാരായണൻ. അറിയിപ്പ് എന്ന സിനിമ ഫിലിം ഫെസ്റ്റിവലുകളിൽ സമർപ്പിക്കുന്ന സമയത്ത് ചിത്രം കണ്ടിട്ട് സംവിധായകൻ അസ്ഗർ ഫർഹാദി അതിനെക്കുറിച്ച് ഒരുപാട് സംസാരിച്ചിരുന്നുവെന്നും മഹേഷ് നാരായണൻ പറയുന്നു. അദ്ദേഹം എന്റെ മറ്റ് സിനിമകളെക്കുറിച്ച് ചോദിച്ചപ്പോൾ അത് കാണിക്കാൻ എനിക്ക് മടിയായിരുന്നു. അറിയിപ്പ് എന്ന സിനിമ അദ്ദേഹത്തിന്റെ ഴോണറിലുൾപ്പെടുന്ന സിനിമയാണ്. എന്നാൽ താൻ ചെയ്ത മറ്റ് സിനിമകൾ അങ്ങനെയല്ല എന്നത് കൊണ്ടായിരുന്നു അത് എന്നും മഹേഷ് നാരായണൻ പറഞ്ഞു. സീ യൂ സൂൺ ചെയ്യുമ്പോൾ ഞാൻ ആലോചിച്ചത് റിമോട്ടിലേക്ക് ആൾക്കാരുടെ ശ്രദ്ധ പോകരുത് എന്നാണ്. എന്റെ തന്നെ ടോബിളിൽ നിന്ന് മുഴുവനായിട്ട് ഇറങ്ങിപ്പോയ സിനിമയാണ് അത്. ഞാൻ സ്ക്രിപ്റ്റ് എഴുതിയതും ആമസോണിന് മെയിൽ അയച്ചതും വിഫ്ക്സും ഗ്രേഡിങ്ങും വെർച്ച്വൽ ക്യാമറ മൂവ്മെന്റും അടക്കം എല്ലാം അതേ കംമ്പ്യൂട്ടറിൽ നിന്ന് തന്നെയാണ് ചെയ്തത്. അങ്ങനെ നോക്കുമ്പോൾ ഒരു ഒറ്റ മെഷീൻ സിനിമയാണ് സീ യൂ സൂൺ എന്നും മഹേഷ് നാരായണൻ ക്യു സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ പറഞ്ഞു.
മഹേഷ് നാരായണൻ പറഞ്ഞത്:
ഞാൻ തിയറ്ററിന് വേണ്ടി സിനിമയുണ്ടാക്കുകയാണെങ്കിൽ അറ്റ്ലീസ്റ്റ് ഒരു 100 പേരെങ്കിലും ആ സിനിമ ഇഷ്ടപ്പെടണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. മാലിക്ക് എന്ന് ചിത്രം ഞാൻ ശരിക്കും കൺസീവ് ചെയ്തത് തിയറ്ററിന് വേണ്ടിയിട്ടാണ്. തിയറ്ററിന് വേണ്ടിയിട്ടുള്ള മൊമെന്റ്സ് ആലോചിച്ച് അതിന് വേണ്ടി തന്നെയുണ്ടാക്കിയിട്ടുള്ള സിനിമയാണ്. പക്ഷേ ആ ഒരു സമയത്ത് നമുക്ക് അത് തിയറ്ററിൽ ഇറക്കാൻ പറ്റിയില്ല. ടേക്ക് ഓഫിന്റെ കഥ മിനിമലായിട്ടുള്ള ഒരു കഥയാണ്. അതിലേക്ക് നേഴ്സസിന്റെ സ്റ്റോറി രണ്ടാമത് ഉണ്ടാക്കുകയാണ് ചെയ്തത്. എനിക്ക് എന്റേതായ ലിമിറ്റേഷനുകൾ അറിയാമായിരുന്നു. എനിക്ക് ലെെറ്ററായിട്ടുള്ള വിഷയങ്ങൾ ഹാൻഡിൽ ചെയ്യാൻ ഒരു പരിമിതിയുണ്ട്. സിനിമയിൽ എനിക്ക് ചില ഫ്ലേവറിംഗ് ആവശ്യമുണ്ട്. സീ യു സൂൺ എന്ന സിനിമയിലേക്ക് വരുമ്പോൾ ഡിജിറ്റൽ പ്രേക്ഷകരെ തന്നെയാണ് കാണുന്നത്. ഡിജിറ്റലിലേക്ക് വരുമ്പോൾ റിമോട്ട് എന്ന സാധനം വളരെ ഇംപോർട്ടന്റാണ്. എവിടെ വേണമെങ്കിലും നമുക്ക് നിർത്താം. ഫോർവേർഡ് ചെയ്യാം. വേണമെങ്കിൽ ആൾക്കാർക്ക് സ്കിപ്പ് ചെയ്ത് കാണാം. സി യൂ സൂൺ ചെയ്യുമ്പോൾ ഞാൻ ആലോചിച്ചത് റിമോട്ടിലേക്ക് ആൾക്കാരുടെ ശ്രദ്ധ പോകരുത്. റിമോട്ടോ മൗസോ തൊടാാൻ തോന്നരുത് എന്നാണ്. എന്റെ തന്നെ ടോബിളിൽ നിന്ന് മുഴുവനായിട്ട് ഇറങ്ങിപ്പോയ സിനിമയാണ് അത്. ഞാൻ സ്ക്രിപ്റ്റ് എഴുതിയതും ആമസോണിന് മെയിൽ അയച്ചതും വിഫ്ക്സും ഗ്രേഡിങ്ങും വെർച്ച്വൽ ക്യാമറ മൂവ്മെന്റും അടക്കം അതേ കംമ്പ്യൂട്ടറിൽ നിന്ന് തന്നെയാണ് ചെയ്തത്. അങ്ങനെ നോക്കുമ്പോൾ ഒരു ഒറ്റ മെഷീൻ സിനിമയാണ് സി യൂ സൂൺ. ആ ഒരു ഹെെ എനിക്ക് ആ സിനിമയിൽ നിന്നുണ്ടായിരുന്നു. അറിയിപ്പിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ അസ്ഗർ ഫർഹാദി അറിയിപ്പ് കണ്ടിട്ട് എന്നോട് കുറേ സംസാരിച്ചു. അദ്ദേഹം എന്നോട് ചോദിച്ചു നിങ്ങളുടെ മറ്റ് സിനിമകൾ എന്തൊക്കെയാണ് എന്ന്. എനിക്ക് മടിയാണ് കാണിക്കാൻ. ഞാൻ പറഞ്ഞു അത് കാണേണ്ട ആവശ്യമില്ലെന്ന്. ഞാൻ ആലോചിക്കുന്നത് ഞാൻ എന്നയാൾ എല്ലാത്തരം സിനിമകളും ചെയ്യുന്നൊരാളാണ്. എഡിറ്റ് ചെയ്യുന്ന സമയത്തും ഞാൻ അങ്ങനെ തന്നെയാണ്. എല്ലാം എൻജോയ് ചെയ്യാൻ ഇഷ്ടമാണ് എനിക്ക്.
ടേക്ക് ഓഫ്, മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അറിയിപ്പ്. നോയിഡയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ. രാജ്യത്തിന് പുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്നം കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു വീഡിയോ പുറത്തുവരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് അറിയിപ്പ് എന്ന സിനിമയുടെ ഇതിവൃത്തം. ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥ. ലോകത്തെ മുന്‍നിര ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ മലയാള ചിത്രമായിരുന്നു അറിയിപ്പ്.