Film Talks

'ട്രോളുകൾ അസ്വസ്ഥമാക്കിയിരുന്നു, ഇപ്പോൾ ശീലമായി', ബുർഖ വിവാദത്തിൽ എ.ആർ.റഹ്മാന്റെ മകൾ ഖദീജ

പൊതുവേദികളിൽ ഉൾപ്പെടെ മുഖം മറച്ചെത്തുന്നതിന്റെ പേരിൽ എ.ആർ.റഹ്മാന്റെ മകൾ ഖദീജയ്ക്കെതിരെ ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായിരുന്നു. രാജ്യത്ത് ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും എന്റെ വസ്ത്രധാരണത്തെ കുറിച്ചാണോ നിങ്ങളുടെ ചർച്ച എന്നായിരുന്നു വിമർശിക്കുന്നവരോടുളള ഖദീജയുടെ ചോദ്യം. തന്റെ താൽപര്യപ്രകാരമാണ് ബുർഖ ധരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടും ഖദീജയ്ക്ക് നേരെ വീണ്ടും ട്രോളുകൾ സജീവമായിരുന്നു. ആദ്യം അസ്വസ്ഥപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ട്രോളുകളോട് പൊരുത്തപ്പെട്ടു തുടങ്ങി എന്ന് ഖദീജ പറയുന്നു. റഹ്മാന്റെ സംഗീതത്തിൽ ഖദീജ ആലപിച്ച് പുറത്തിറക്കിയ 'ഫരിശ്തോ' ഗാനത്തെ കുറിച്ച് ദേശീയമാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഖദീജ മനസുതുറന്നത്.

‘മുഖം മറച്ചു എന്നതിന്റെ പേരിൽ എനിയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളും വിവാദങ്ങളും ട്രോളുകളും എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. തുടക്കത്തിൽ വളരെ സങ്കടവും പ്രയാസവും ഉണ്ടായിരുന്നു. പക്ഷേ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവർ നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ബുർഖ ധരിക്കാൻ ഞാൻ എടുത്ത തീരുമാനത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്കെന്നും അഭിമാനമാണ്', ഖദീജ പറയുന്നു

എ ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നായിരുന്നു എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ നേരത്തെ ട്വീറ്റ് ചെയ്തത്. ഖദീജയുടെ ബുര്‍ഖ ധരിച്ച ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു തസ്ലീമയുടെ ട്വീറ്റ്. തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജയും രംഗത്തെത്തിയിരുന്നു. അവള്‍ അവളുടെ സ്വാതന്ത്ര്യം തെരഞ്ഞെടുത്തു. അവളുടെ വസ്ത്രധാരണം മതപരമായ കാര്യത്തേക്കാള്‍ മനശാസ്ത്രപരമായ ഒന്നായാണ് താൻ കാണുന്നത്. എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്നും സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്ക് കഴിവുണ്ടെന്നുമായിരുന്നു വിഷയത്തിൽ റഹ്മാന്റെ പ്രതികരണം.

AR Rahman's daughter Khatija Rahman talks about being trolled for wearing burqa

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT