ഫേസ്ബുക് പേജ് തിരികെ ലഭിച്ചതായി നടൻ അനൂപ് മേനോൻ. ഫേസ്ബുക് പേജ് ഹാക്ക് ചെയ്ത വിവരം അനൂപ് മേനോന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ഫേസ്ബുക് പേജ് വീണ്ടെടുക്കാൻ സഹായിച്ച എഡിജിപി മനോജ് അബ്രഹാം, ശ്രീ. ഷെഫീൻ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തോളമുള്ള ഫേസ്ബുക് പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തുവെന്നും നാല് ലക്ഷത്തോളമുള്ള ഫോളോവേഴ്സ് നഷ്ടപ്പെട്ടതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
അനൂപ് മേനോന്റെ ഫേസ്ബുക് കുറിപ്പ്
എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എഡിജിപി മനോജ് അബ്രഹാം, ശ്രീ. ഷെഫീൻ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്ക് നന്ദി. കഴിഞ്ഞ ആറ് മാസത്തോളമുള്ള ഫേസ്ബുക് പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തു . നാല് ലക്ഷത്തോളമുള്ള എന്റെ ഫോളോവേഴ്സും നഷ്ട്ടപെട്ടു. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന എന്റെ സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബർ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിർദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ഇപ്പോൾ വ്യാപകമായതിനാൽ എല്ലാവരുടെയും ഫോണുകളിൽ പ്രാമാണ്യ നടപടിക്രമങ്ങൾ ചെയ്യുവാൻ അഭ്യർത്ഥിക്കുകയാണ്. നടപടിക്രമങ്ങൾ ശരിയായ രീതിയിൽ ആണോ എന്ന് പരിശോധിക്കുവാനായി ഉടൻ തന്നെ ലൈവിൽ എത്തുന്നതായിരിക്കും.ഹാക്കർമാർ അപ്ലോഡ് ചെയ്ത തമാശ പോസ്റ്റുകൾ സഹിച്ചതിന് നന്ദി. ഒരുപാട് സ്നേഹം..വീണ്ടും കാണാം
ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നത്. അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് മകരം മറ്റൊരു ഫോട്ടോയായിരുന്നു ഉള്ളത്. .പേജിന്റെ അഡ്മിനുകളെ നീക്കം ചെയ്ത ഹാക്കര്‍മാര്‍ ഇപ്പോള്‍ തമാശ വീഡിയോകളായിരുന്നു പേജില്‍ അപ്‌ലോഡ് ചെയ്തത് .