അനൂപ് മേനോൻ  
Film Talks

'വരാല്‍ മെച്ചപ്പെട്ട കേരള രാഷ്ട്രീയത്തിന് വേണ്ടിയുള്ള ആഹ്വാനം'; അനൂപ് മേനോന്‍

വരാല്‍ മെച്ചപ്പെട്ട കേരള രാഷ്ട്രീയത്തിന് വേണ്ടിയുള്ള ആഹ്വാനമാണെന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രയത്‌നിച്ച സിനിമയാണിത്. നിലവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ മാറേണ്ടതുണ്ട്. അത് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വരാലെന്നും അനൂപ് മേനോന്‍ പറഞ്ഞു. വരാലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം.

അനൂപ് മേനോന്‍ പറഞ്ഞത്:

ഞങ്ങള്‍ നൂറ് ശതമാനവും ആത്മാര്‍ത്ഥമായി പ്രയത്‌നിച്ച സിനിമയാണ് വരാല്‍. ഇതൊരു നല്ല നാളേയ്ക്ക് വേണ്ടി, മെച്ചപ്പെട്ട ഒരു കേരള രാഷ്ട്രീയത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഈ സിനിമ. സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ മാറേണ്ടതുണ്ട്. കുറച്ച് കൂടി മെച്ചപ്പെട്ട ഒരു സാഹചര്യത്തിലായിരുന്നു നമ്മള്‍ ജീവിച്ചിരുന്നത്. ഒരു 15 വര്‍ഷം മുന്‍പ് നമുക്ക് സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ഒപ്പമുള്ള ബന്ധം കുറച്ച് കൂടെ മനോഹരമായിരുന്നു. അതിന് ഇന്ന് എവിടെയൊക്കെയോ ചെറിയ വിള്ളലുകള്‍ വന്നിട്ടുണ്ട്. അത് നമ്മുടെ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുന്ന മുറിവുകളാണ് എന്നൊരു ഓര്‍മ്മപ്പെടുത്തലും അതിന് വേണ്ടിയുള്ള ഒരു ആഹ്വാനവുമായിരിക്കും വരാല്‍.

അനൂപ് മേനോന്‍, പ്രകാശ് രാജ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ കണ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. പത്മയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് വരാല്‍. ചിത്രം ഇന്നാണ് (ഒക്ടോബര്‍ 14) തിയേറ്ററില്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ മാധുരി, സണ്ണി വെയ്ന്‍, നന്ദു, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാല്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനും, എഡിറ്റിംഗ് അയൂബ് ഖാനുമാണ്. സംഗീതം നല്‍കുന്നത് ഗോപി സുന്ദര്‍. ദീപ സെബാസ്റ്റ്യനും, കെ.ആര്‍ പ്രകാശും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത് അജിത് എ ജോര്‍ജ്ജാണ്. സിനിമയിലെ സംഘട്ടനങ്ങളൊരുക്കിയിരിക്കുന്നത് മാഫിയ ശശി. ഒക്ടോബര് 14 നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT