Film Talks

'അത് പറയണമെങ്കിൽ ഞാൻ കമൽ ഹാസൻ അല്ലായിരിക്കണം': 'തിരക്കഥ' എന്ന സിനിമയ്ക്ക് ശേഷം കമൽ ഹാസനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് അനൂപ് മേനോൻ

'തിരക്കഥ' എന്ന സിനിമ റിലീസായതിന് ശേഷം കമൽ ഹാസനെ നേരിൽ കാണാൻ പോയ സംഭവം പങ്കുവെയ്ക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. നേരത്തെ തന്നെ 'ട്രാഫിക്' എന്ന സിനിമയിലൂടെ കമൽ ഹാസന് തന്നെ അറിയാമായിരുന്നു എന്നും 'ട്രാഫിക്' തമിഴിലേക്ക് റീമേക്ക് ചെയ്യാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു എന്നും അനൂപ് മേനോൻ പറഞ്ഞു. എന്തിനാണ് അവസാനമായി ശ്രീവിദ്യയെ കാണാൻ പോയത് എന്ന ചോദ്യത്തിന് അത് പറയണമെങ്കിൽ താൻ കമൽ ഹാസൻ അല്ലായിരിക്കണം എന്ന് അദ്ദേഹം മറുപടി പറഞ്ഞുവെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ പറഞ്ഞു. നടി ശ്രീവിദ്യയുടെയും കമൽ ഹാസന്റെയും ജീവിത സന്ദർഭങ്ങളുമായി തിരക്കഥ എന്ന ചിത്രത്തിന്റെ പ്രമേയത്തിന് സാമ്യമുണ്ടായിരുന്നു.

അനൂപ് മേനോൻ പറഞ്ഞത്:

തിരക്കഥ സിനിമയ്ക്ക് മുന്നേ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. കാരണം ട്രാഫിക് റിലീസ് ആയതിനു ശേഷമാണ് ആ കൂടിക്കാഴ്ച. ട്രാഫിക് അദ്ദേഹം തമിഴിൽ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. കുറച്ചു നേരം സംസാരിച്ചതിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങൾ സിനിമയിൽ കാണിച്ചത് പോലെയൊന്നുമല്ല കഥ എന്നാണ്. വിദ്യയെ ഞാൻ അവസാനമായി കാണാൻ പോയത് എന്തിനാണെന്ന് അറിയുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു അറിയില്ലന്ന്. അതിനു ശേഷം കുറച്ചു കഴിഞ്ഞ് അല്പം പരിഭ്രമത്തോടെ ഞാൻ ചോദിച്ചു എന്തിനായിരുന്നു കാണാൻ പോയതെന്ന്. അത് പറയണമെങ്കിൽ ഞാൻ കമൽ ഹാസൻ അല്ലായിരിക്കണം എന്ന് അദ്ദേഹം മറുപടി തന്നു. പിന്നീട് ഞങ്ങൾക്കിടയിൽ ഒരുപാട് നല്ല സംസാരമുണ്ടായി. പിന്നെ എന്തെങ്കിലുമൊന്ന് പറഞ്ഞു തുടങ്ങിയാൽ ഇഷ്ടം പോലെ മൊഴിമുത്തുകൾ അദ്ദേഹത്തിൽ നിന്ന് തിരിച്ചു കിട്ടുമല്ലോ. അത് ചിലപ്പോ നമ്മൾ കണ്ട സിനിമകളെക്കുറിച്ചായിരിക്കാം. ട്രാഫിക്കിനെ കുറിച്ചും തിരക്കഥ എന്ന സിനിമയെക്കുറിച്ചും അന്ന് ഞങ്ങൾ സംസാരിച്ചു.

നടന്റെ ചെക്ക്മേറ്റ് എന്ന സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. ലാൽ, രേഖ ഹരീന്ദ്രൻ, സൗമ്യ രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് രതീഷ് ശേഖറാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT