Film Talks

പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിക്കാന്‍ പറ്റില്ലെന്ന് അറിയില്ലായിരുന്നു, ഗേള്‍സ് സ്‌ക്വാഡ് ആയിരുന്നു ഈ സിനിമ: അനശ്വര രാജന്‍ അഭിമുഖം

പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിക്കാന്‍ പറ്റില്ലെന്ന് അറിയില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിച്ചാല്‍ എന്താണെന്ന ചിന്തയാണ് 'വാങ്ക്' എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ തോന്നിയത്. ആ സ്പാര്‍ക്കില്‍ നിന്നാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ദ ക്യു അഭിമുഖത്തിലാണ് അനശ്വര രാജന്‍ ഇക്കാര്യം പറഞ്ഞത്.

കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' ഉണ്ണി. ആര്‍ എഴുതിയ ഇതേ പേരിലുള്ള കഥയെ ആധാരമാക്കിയുള്ള സിനിമയാണ്. ഷബ്‌ന മുഹമ്മദ് തിരക്കഥയെഴുതിയിരിക്കുന്നു. സഹനിര്‍മ്മാതാവും ഉണ്ണി. ആര്‍ ആണ്. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പില്‍ ആദ്യം മുതല്‍ ഉണ്ണി. ആര്‍ സഹായിച്ചിരുന്നതായും അനശ്വര രാജന്‍. സംവിധായകന്‍ വി.കെ പ്രകാശിന്റെ മകള്‍ കൂടിയാണ് സംവിധായിക കാവ്യ പ്രകാശ്.

തിരക്കഥാകൃത്ത് ഷബ്‌ന മുഹമ്മദ്, സംവിധായിക കാവ്യ പ്രകാശ്, നന്ദന വര്‍മ്മ, ഗോപിക തുടങ്ങി ഗേള്‍സ് സ്‌ക്വാഡിനൊപ്പമായിരുന്നു സിനിമയെന്നും അനശ്വര രാജന്‍. അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിം പെണ്‍കുട്ടിയെയാണ് അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. വിനീത്, ഷബ്‌ന മുഹമ്മദ്, മേജര്‍ രവി, ജോയ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT