Film Talks

മോഹന്‍ലാലിന്റെ പ്രതികരണം ഉടന്‍; ഔദ്യോഗിക വിശദീകരണം ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍

ആക്രമത്തെ അതിജീവിച്ച നടിക്കെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സംഘടനയുടെ ഔദ്യോഗിക വിശദീകരണം ഉടനുണ്ടാകും. പ്രസിഡന്റ് മോഹന്‍ലാലിന്റെ വിശദീകരണം വൈകാതെയുണ്ടാകുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജഗദീഷ് ദ ക്യുവിനോട് പറഞ്ഞു.

ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയെ മരിച്ചു പോയ ആളുമായി താരതമ്യം ചെയ്തത്. താനറിയുന്ന ദിലീപ് തെറ്റു ചെയ്യില്ല എന്നതുള്‍പ്പടെ ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്നായിരുന്നു നടി പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഇടവേള ബാബു രാജിവെക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഓരോ അംഗങ്ങളും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രേവതിയും പത്മപ്രിയയും രംഗത്തത്തിയിരുന്നു. അമ്മയുടെ സെക്രട്ടറി സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിലും, ആക്രമിക്കപ്പെട്ട നടിക്കെതിരെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരാമര്‍ശത്തിലും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് അവര്‍ കത്തയക്കുകയും ചെയ്തിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT