Film Talks

‘മിയയുടെ ധൈര്യത്തിലാണ് ആ സീക്വന്‍സൊക്കെ ചെയ്തത്’; ‘ബ്രദേഴ്‌സ് ഡേ’യിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി  

THE CUE

നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ നാല് നായികമാര്‍. പൃഥ്വിരാജ് നായകനായ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. കോമഡിക്കൊപ്പം തന്നെ ത്രില്ലര്‍ സ്വഭാവവും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയായിരുന്നുവെന്നും എന്നാല്‍ മിയയുടെ ആത്മവിശ്വാസത്തിലാണ് അത്തരം രംഗങ്ങള്‍ ചെയ്തതെന്നും നായികമാരിലൊരായ ഐശ്വര്യലക്ഷ്മി പറഞ്ഞു. മാജിക് ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഒരു സ്ലാന്‍ഡിങ്ങ് ആിയിട്ടുള്ള സ്‌പേസില്‍ ഉരുണ്ട് വരുന്ന ഞാനും മിയയും തമ്മിലുള്ള സീക്വന്‍സായിരുന്നു. ഞാന്‍ വരത്തന് വേണ്ടി മുന്‍പ് ആക്ഷന്‍ ചെയ്തിട്ടുണ്ട്. മിയ ആദ്യമായിട്ടായിരുന്നു ചെയ്യാന്‍ പോകുന്നത്. അധികം പ്രശ്‌നമുള്ള രംഗമല്ല പക്ഷേ എനിക്ക് ഒരു പേടിയുണ്ടായിരുന്നു. വരത്തന് വേണ്ടി ഞാന്‍ ചെയ്തപ്പോള്‍ എന്റെ തെറ്റ് കാരണം ദേഹത്ത് കുറച്ച് മുറിവുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ മിയ വലിയ കോണ്‍ഫിഡന്റായിരുന്നു. തന്നെയാണ് എന്നെയും പിടുച്ചുകൊണ്ട് ചാടിയതും. അത് നന്നായിട്ട് ചെയ്തത് കൊണ്ട് ഒറ്റത്തവണ ചെയ്യേണ്ടി വന്നുള്ളൂ.
ഐശ്വര്യ ലക്ഷ്മി

ചിത്രത്തില്‍ വില്ലനായെത്തുന്നത് തമിഴ് തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ പ്രസന്നയാണ്. പ്രസന്നയുടെ ആദ്യ മലയാള ചിത്രമാണ് ബ്രദേഴ്സ് ഡേ. '4 മ്യൂസിക്ക്സും' നാദിര്‍ഷയും ചേര്‍ന്നാണ് ചിത്രത്തിലെ പാട്ടുകളൊരുക്കിയിരിക്കുന്നത്. തമിഴ് താരം ധനുഷാണ് ഒരു ഗാനം ആലപിച്ചിരിക്കുന്നത്. നെഞ്ചോട് വിന എന്ന ഗാനം എഴുതിയതും ധനുഷ് തന്നെ.

ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍, മാലാ പാര്‍വതി, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT