Film Talks

'സീരിയൽ നടി എന്ന കാരണത്താൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്, എന്നെ സിനിമയിലേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞവരുണ്ട്'; സ്വാസിക

സീരിയൽ നടി എന്ന കാരണം കൊണ്ട് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന് നടി സ്വാസിക വിജയ്. സീരിയൽ ചെയ്യുന്നവർ സിനിമ ചെയ്താൽ നന്നാവില്ലെന്നൊരു ധാരണ ഇവിടെ നിലനിൽക്കുന്നുണ്ടെന്നും സീരിയൽ നടിയെന്ന കാരണം കൊണ്ട് സിനിമയിൽ പല അവസരങ്ങളും തനിക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും സ്വാസിക പറയുന്നു. എല്ലാ ദിവസവും കാണുന്ന ആൾക്കാരെ തിയറ്ററിൽ പോയി കാണാൻ പ്രേക്ഷകർക്ക് ഇഷ്ടമല്ലെന്നാണ് പലപ്പോഴും കാരണമായി ഇവർ പറയാറുള്ളതെന്നും എന്നാൽ ഇതേ സീരിയൽ മൂലം സിനിമയിലേക്ക് തന്നെ വിളിച്ച സംവിധായകരും ഇവിടെയുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.

സ്വാസിക പറഞ്ഞത്:

അവർ സീരിയൽ ചെയ്യുന്നതായതുകൊണ്ട് അവരെ സിനിമയിലേക്ക് വിളിക്കേണ്ട എന്നു പലരും പറഞ്ഞിട്ടുണ്ട്. സീരിയൽ ചെയ്യുന്നവർ സിനിമ ചെയ്താൽ നന്നാവില്ല എന്നൊരു ചിന്തയാണ്. അതിന്റെ കാരണമെന്താണെന്ന് ആർക്കും അറിയില്ല. അവർ പറയുന്നത് സീരിയലിൽ എല്ലാ ദിവസവും നിങ്ങളെ കാണുന്നതു കൊണ്ട് സിനിമയിൽ കാണുമ്പോൾ പുതുമയുണ്ടാവില്ല എന്നാണ്. അങ്ങനെയെങ്കിൽ എത്രയോ പ്രമുഖരായ ആർട്ടിസ്റ്റുകൾ പരസ്യം ചെയ്യുന്നു. പരസ്യവും സീരിയൽ പോലെ എല്ലാ ദിവസവും കാണുന്നതല്ലേ? പരസ്യം ചെയ്യുന്ന ആളുകളെയും സിനിമയിൽ വരുമ്പോൾ നമ്മൾ കാണുന്നുണ്ടല്ലോ. എല്ലാ ദിവസവും കാണുന്ന ആൾക്കാരെ തിയറ്ററിൽ പോയി കാണാൻ പ്രേക്ഷകർക്ക് ഇഷ്ടമല്ലെന്നാണ് അവർ കാരണം പറയുന്നത്. പ്രേക്ഷകർക്ക് അത് അങ്ങനെയായിരിക്കും എന്നെനിക്ക് തോന്നുന്നില്ല. എല്ലാ ദിവസവും കാണുന്ന ആളുകളോട് പ്രേക്ഷകർ അടുപ്പമാണ് തോന്നുക. അവരെ സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്ക് അയ്യേ എന്നു തോന്നില്ലെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഇൻഡസ്ട്രിയിൽ ഇങ്ങനെയാണ് ചർച്ചകൾ നടക്കുന്നത്. അങ്ങനെ കുറേ അവസരങ്ങൾ എനിക്ക് പോയിട്ടുണ്ട്. സീരിയൽ ചെയ്യുന്നത് കൊണ്ട് അവരെ വിളിക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെയുള്ളിൽ സിനിമ ചെയ്യണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു അതിന് വേണ്ടി കുറച്ച് സംവിധായകനെ ദൈവം അയച്ചു. നാദിർഷിക്ക, ജോഷി സാർ തുടങ്ങിയവർ ഒക്കെ ഈ സീരിയൽ കണ്ടിട്ടാണ് എന്നെ വിളിച്ചത്. അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുമുണ്ട് അതേ സീരിയൽ കാരണം സിനിമ ചെയ്തിട്ടുമുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT